Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാജസ്ഥാനിൽ തീർഥാടകർ സഞ്ചരിച്ച ബസ് ഓടയിലേക്ക് മറിഞ്ഞു; എട്ട് പേർ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ട: രാജസ്ഥാനിൽ ഡൽഹി–മുംബൈ എക്സ്പ്രസ് വേയിൽ ബസ് നിയന്ത്രണം വിട്ട് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർ മരിച്ചു. ശനിയാഴ്ച പുലർച്ചെ ആറോടെ കോട്ട ജില്ലയിലാണ് അപകടമുണ്ടായത്.

മധ്യപ്രദേശിലെ ഭോപ്പാലിൽനിന്ന് രാജസ്ഥാനിലെ ഖാട്ടു ശ്യാം ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മുതിർന്ന പൗരന്മാരും കുട്ടികളും ഉൾപ്പെടെ 25 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. എക്സ്പ്രസ് വേയിലെ 384-ാം നമ്പർ ഫില്ലറിന് സമീപം വെച്ച് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിൽനിന്ന് തെന്നിമാറി 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിയുകയായിരുന്നു.

അപകടമുണ്ടായ ഉടൻ പ്രദേശവാസികളും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഓടയിൽ വെള്ളവും ചെളിയും കെട്ടിക്കിടന്നത് തുടക്കത്തിൽ രക്ഷാപ്രവർത്തനത്തിന് തടസ്സമായി. പിന്നീട് ക്രെയിനുകൾ ഉപയോഗിച്ചാണ് ബസ് പുറത്തെടുത്തത്.

അപകടത്തിൽ പരിക്കേറ്റ 17 പേരെ സമീപത്തെ രണ്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കോട്ട ജില്ലാ കളക്ടർ പീയൂഷ് സമരിയയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ആശുപത്രികൾ സന്ദർശിച്ച് പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കി. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix