Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചീഫ് ജസ്റ്റിസിനെതിരായ പോസ്റ്റ്; കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ചീഫ് ജസ്റ്റിസിനെതിരായ സാമൂഹികമാധ്യമ പോസ്റ്റിൽ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ്. സുപ്രീംകോടതി ബാർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയാണ് നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നും പരസ്യമായി മാപ്പുപറയണമെന്നുമാണ് ആവശ്യം. അല്ലാത്തപക്ഷം ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നേരത്തെ, ചീഫ് ജസ്റ്റിസിനെതിരായ വിവാദ എക്സ് പോസ്റ്റിന്റെ പേരിൽ കെ.പി.സി.സിക്ക് സുപ്രീംകോടതിയുടെ നോട്ടീസും ലഭിച്ചിരുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യ സഖ്യ നേതാക്കൾ സുപ്രീംകോടതിയിലേക്ക് നടത്തിയ മാർച്ചിനിടെയാണ് കോൺഗ്രസ് കേരള ഘടകത്തിന്റെ ഔദ്യോഗിക എക്സ് പേജിൽ വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ സഖ്യ നേതാക്കളെ കാണാൻ നിയമപരമായ തടസ്സങ്ങളുള്ളതിനാൽ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതിലുള്ള അതൃപ്തിയാണ് പോസ്റ്റിൽ പ്രകടിപ്പിച്ചിരുന്നത്.

‘സൂര്യകാന്ത് രാജിവയ്ക്കൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’ എന്നതടക്കമുള്ള പരാമർശങ്ങളാണ് വിവാദമായത്. സംഭവം വിവാദമായതോടെ പോസ്റ്റ് ഉടൻ പിൻവലിച്ചു. പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കിയതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പിന്നീട് അറിയിച്ചിരുന്നു. കെ.പി.സി.സി നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും ഇത്തരമൊരു പോസ്റ്റ് വന്ന സാഹചര്യം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാൽ, വിഷയത്തിൽ ഹർജി സമർപ്പിക്കപ്പെട്ടതിനെത്തുടർന്നാണ് സുപ്രീംകോടതി കെ.പി.സി.സിക്ക് നോട്ടീസ് അയച്ചത്. ഇതിനുപിന്നാലെയാണ് കെ.പി.സി.സി അധ്യക്ഷനോട് പരസ്യമായി മാപ്പുപറയാൻ ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix