Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാസർകോട് സി.പി.എമ്മിൽ രാജി; മുതിർന്ന നേതാവ് എം. രാഘവൻ പാർട്ടി വിട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: കാസർകോട് ജില്ലയിലെ പ്രമുഖ സി.പി.എം നേതാവ് എം. രാഘവൻ പാർട്ടിയിൽനിന്ന് രാജിവെച്ചു. പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ച് ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകി. ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് വിവരം.

കാസർകോട് ജില്ലാ കമ്മിറ്റിയിൽ ആറുപേരെ സ്ഥിരം ക്ഷണിതാക്കളായി ഉൾപ്പെടുത്താൻ വിപുലീകൃത ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. താരതമ്യേന ജൂനിയറായ നേതാക്കളെപ്പോലും പരിഗണിച്ചപ്പോൾ മുതിർന്ന നേതാവായ എം. രാഘവനെ ഒഴിവാക്കിയതിൽ അതൃപ്തിയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം സമാപിച്ചതിന് പിന്നാലെയാണ് രാജി.

പാർട്ടി നേതൃത്വം അവഗണിച്ചെന്ന കാര്യം രാജിക്കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച നേതാവാണ് എം. രാഘവൻ. നിലവിൽ കാഞ്ഞങ്ങാട് ഏരിയാ സെന്ററിലായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix