മലപ്പുറം: വിവാഹ വാഗ്ദാനം നൽകി യുവതിയിൽനിന്ന് 16 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം വടക്കേക്കര അറക്കൽ വീട്ടിൽ മുഹമ്മദ് ഷിബിലി (30)യെയാണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടാമ്പി സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സാമൂഹിക മാധ്യമങ്ങളിലൂടെ യുവതികളുമായി സൗഹൃദം സ്ഥാപിച്ചാണ് ഇയാൾ പണം തട്ടിയെടുത്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. പത്തോളം കേസുകളിൽ പ്രതിയായ ഷിബിലിയെ സമാനമായ മറ്റൊരു കേസിൽ നേരത്തെ മുക്കം പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.



