Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ത്യ വിടണമെന്ന നോട്ടീസ്; ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഒക്ടോബർ 28നകം ഇന്ത്യ വിടണമെന്ന മുംബൈ പൊലീസിന്റെ നോട്ടീസിനെതിരെ ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ മുംബൈ ഹൈക്കോടതിയെ സമീപിച്ചു. തന്റെ ഭാഗം കൂടി കേൾക്കണമെന്നും ഒക്ടോബർ 14ന് പുറപ്പെടുവിച്ച നോട്ടീസ് സ്റ്റേ ചെയ്യാൻ അടിയന്തര ഇടപെടൽ നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും നടൻ ആരോപിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10ന് മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് പൊലീസ് ഇമ്രാൻ ഖാന് നോട്ടീസ് നൽകിയത്. ഒക്ടോബർ 28നകം രാജ്യം വിടണമെന്നായിരുന്നു നോട്ടീസിലെ നിർദേശം.

എസ്‌ഐആർ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇമ്രാൻ ഖാൻ സമരത്തിൽ പങ്കെടുത്തത്. പങ്കാളി ലേഖ വാഷിങ്ടണും ബന്ധു സെയ്ന്‍ മേരി ഖാനും ഒപ്പമുണ്ടായിരുന്നു. പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അന്നുതന്നെ വിട്ടയച്ചു.

ഇന്ത്യയിൽ ജനിച്ചുവളർന്ന ഇമ്രാൻ ഖാൻ അമേരിക്കൻ പൗരനാണ്. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇന്ത്യയിൽ താമസിക്കുന്നത്. നടൻ ആമിർ ഖാന്റെ അനന്തരവൻ കൂടിയാണ് ഇമ്രാൻ.

ഇന്ത്യയിലെ താമസവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് അധികൃതർ നടപടിയെടുത്തതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, മുംബൈയിൽ താമസിക്കുന്ന വ്യക്തിയെന്ന നിലയിൽ സ്വന്തം താൽപര്യപ്രകാരമാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും സംഘടിത രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായിരുന്നില്ലെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു.

നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ചതോടെ കേസിൽ കോടതിയുടെ നിലപാട് നിർണായകമാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix