Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബേക്കറികളിൽ വീര്യമുള്ള ഹോർട്ടി വൈൻ വിൽപ്പന; എക്സൈസ് കമ്മീഷണറോട് റിപ്പോർട്ട് തേടി മന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് ബേക്കറികൾ വഴി വീര്യമുള്ള ഹോർട്ടി വൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയ നടപടിയിൽ അതൃപ്തി അറിയിച്ച് എക്സൈസ് മന്ത്രി എം. ലിജു. മന്ത്രിയുടെ അറിവോ കൂടിയാലോചനയോ ഇല്ലാതെയാണ് വിൽപ്പനയ്ക്ക് അനുമതി നൽകിയതെന്നാണ് വിവരം. സംഭവത്തിൽ എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിനോട് മന്ത്രി വിശദമായ റിപ്പോർട്ട് തേടി.

ചാലക്കുടിയിലെ ഒരു ബേക്കറിയിൽ ഹോർട്ടി വൈൻ വിൽപ്പന ആരംഭിച്ചതോടെയാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്. മാധ്യമവാർത്തകളിലൂടെയാണ് വിൽപ്പനയെക്കുറിച്ച് അറിഞ്ഞതെന്ന് മന്ത്രി എം. ലിജു പറഞ്ഞു. വിവരം ലഭിച്ചയുടൻ എക്സൈസ് കമ്മീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

2026 ജൂൺ 24നാണ് ഹോർട്ടി വൈൻ വിൽപ്പനയ്ക്ക് അനുമതി നൽകി എക്സൈസ് കമ്മീഷണർ ഉത്തരവിറക്കിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തി ഹോർട്ടി വൈൻ വിൽപ്പനയ്ക്കാവശ്യമായ ചട്ടങ്ങൾ രൂപീകരിച്ചിരുന്നു. ഈ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ നേരത്തേ ലഭിച്ച അപേക്ഷയിലാണ് പുതിയ സർക്കാർ അധികാരത്തിലെത്തിയശേഷം ഉത്തരവിറക്കിയതെന്നാണ് വിശദീകരണം.

എന്നാൽ, 15 ശതമാനം ആൽക്കഹോൾ അടങ്ങിയ വൈൻ ബേക്കറികളിലും സാധാരണ കടകളിലും വിൽക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് ആശങ്കകളുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോർട്ടി വൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും നടപടിക്രമങ്ങളും പരിശോധിച്ചശേഷം മാത്രമേ സർക്കാർ അന്തിമ തീരുമാനമെടുക്കൂവെന്ന് മന്ത്രി വ്യക്തമാക്കി.

എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം. ബേക്കറികൾ വഴിയുള്ള ഹോർട്ടി വൈൻ വിൽപ്പന സംബന്ധിച്ച വിഷയത്തിൽ ഇനി സർക്കാരിന്റെ നിലപാട് നിർണായകമാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix