Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: LiquorPolicy

യുഡിഎഫിന്റെ മദ്യനയം ചർച്ച ചെയ്യാൻ ഉപസമിതി; കെ. ശിവദാസൻ നായർ കൺവീനർ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താൻ ഉപസമിതി രൂപീകരിച്ചു. മുൻ എംഎൽഎ കെ. ശിവദാസൻ നായരാണ് സമിതിയുടെ കൺവീനർ. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഉപസമിതി പ്രഖ്യാപിച്ചത്. വിശദമായ ചർച്ചകൾ നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കെ. ശിവദാസൻ നായർക്ക് പുറമേ അങ്കമാലി മുൻ എംഎൽഎ പി.ജെ. ജോയ്, ജെ. ജയന്ത് എംഎൽഎ എന്നിവരാണ് സമിതിയിലെ കോൺഗ്രസ് പ്രതിനിധികൾ. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് മുൻ എംപി ജോയ് എബ്രഹാം, ആർഎസ്പിയിൽ […]
Read more

മദ്യനയത്തിൽ മുഖ്യമന്ത്രി നിലപാട് മാറ്റുന്നു; യുഡിഎഫ് സർക്കാരിനെതിരെ എം.ബി. രാജേഷ്

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എക്സൈസ് മന്ത്രിയുമായ എം.ബി. രാജേഷ്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറുമാസമായിട്ടും പുതിയ മദ്യനയം പ്രഖ്യാപിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഡ്രൈ ഡേ ഒഴിവാക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന വാർത്തകളും ടൂറിസം മന്ത്രിയുടെ അഭിമുഖവും ഇതിന് തെളിവാണെന്ന് എം.ബി. രാജേഷ് പറഞ്ഞു. ഡ്രൈ ഡേ ഒഴിവാക്കി പ്രത്യേക അനുമതിയില്ലാതെ വിവിധ പരിപാടികൾക്കും ഇവന്റുകൾക്കും മദ്യം നൽകാനുള്ള സ്വാതന്ത്ര്യം അനുവദിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. […]
Read more

എക്സൈസ് കമ്മീഷണറുടെ സ്ഥലംമാറ്റം സ്വാഭാവിക നടപടി; ഉദ്യോഗസ്ഥർ മാറുന്നത് പതിവെന്ന് മന്ത്രി എം. ലിജു

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ എസ്. സാംബശിവ റാവുവിനെ മാറ്റിയ നടപടിയിൽ പ്രതികരണവുമായി മന്ത്രി എം. ലിജു. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സർക്കാർ സർവീസിൽ സാധാരണ നടപടിയാണെന്നും കഴിഞ്ഞ ദിവസം മാത്രം 35ഓളം ഉദ്യോഗസ്ഥർക്ക് മാറ്റമുണ്ടായെന്നും മന്ത്രി പറഞ്ഞു. ഇന്ന് 36-ാമത്തെ ഉദ്യോഗസ്ഥനാണ് മാറിയത്. ഇക്കാര്യത്തിൽ സർക്കാർ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് കാലത്തെ മദ്യനയവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശം എഫ്.എൽ-3 ലൈസൻസുകളെക്കുറിച്ചായിരുന്നുവെന്നും എഫ്.എൽ-7 ലൈസൻസുകളെക്കുറിച്ച് അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. വർഷങ്ങളായി […]
Read more

ബാർ ലൈസൻസ് വിവാദം; ഉദ്യോഗസ്ഥ നടപടിക്കെതിരെ സമസ്ത മുഖപത്രം; സർക്കാർ തീരുമാനങ്ങളെ മറികടന്നത് അധികാര ലംഘനമെന്ന് വിമർശനം

കോഴിക്കോട്: സംസ്ഥാനത്ത് സർക്കാർ അനുമതിയില്ലാതെ പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സമസ്ത കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജ്. സർക്കാർ തീരുമാനങ്ങളെ കാറ്റിൽപ്പറത്തി ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ ലൈസൻസ് അനുവദിച്ചത് അധികാര ലംഘനമാണെന്ന് പത്രം വിമർശിച്ചു. മുൻ സർക്കാരിന്റെ ചട്ടങ്ങളിലെ പിഴവുകൾ മുതലെടുത്താണ് ഇത്തരം നടപടികളെന്നും ഇത് ഉദ്യോഗസ്ഥ ഭരണമാണോ എന്ന ചോദ്യവും മുഖപത്രം ഉയർത്തുന്നു. സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച സംഭവം നേരത്തെ തന്നെ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. […]
Read more

സംസ്ഥാനത്ത് പുതിയ ബാറുകള്‍ക്ക് വീണ്ടും അനുമതി

കൊച്ചി: സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് അനുമതി നൽകി എക്സൈസ് വകുപ്പ്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനൽ ലോഞ്ചിലാണ് രണ്ട് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചത്. എക്സൈസ് കമ്മീഷണർ സാംബശിവ റാവുവാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സർക്കാരിനെയും വകുപ്പ് മന്ത്രിയെയും അറിയിക്കാതെയാണ് ലൈസൻസ് അനുവദിച്ചതെന്നാണ് ഉയരുന്ന ആരോപണം. വെറും ഒരു മിനിറ്റ് ഇടവേളയിലാണ് രണ്ട് ബാർ ലൈസൻസുകളും അനുവദിച്ചതെന്നാണ് വിവരം. സസ്പെൻഷനിലായ കോട്ടയം, എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ സമർപ്പിച്ച ഹർജിയിലാണ് ലൈസൻസ് അനുവദിച്ചതിന്റെ രേഖകൾ […]
Read more

മന്ത്രിയുടെ അറിവില്ലാതെ മൂന്ന് ബാർ ലൈസൻസുകൾ പുതുക്കി; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: എക്സൈസ് മന്ത്രിയുടെ അറിവില്ലാതെ മൂന്ന് ബിയർ വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് പുതുക്കി നൽകിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ഉണ്ടായേക്കും. ലൈസൻസ് അതിവേഗം അനുവദിച്ചതിന് പിന്നിൽ ബാഹ്യ ഇടപെടലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സർക്കാർ നടപടി ആലോചിക്കുന്നത്. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ മുൻ സർക്കാർ കൊണ്ടുവന്ന ചട്ടങ്ങൾ അനുസരിച്ച് പുതിയ നടപടികൾ സ്വീകരിക്കരുതെന്ന് നിർദേശിച്ച് സർക്കുലർ ഇറക്കാനും ആലോചനയുണ്ട്. എറണാകുളത്തെ രണ്ട് ബിയർ വൈൻ പാർലറുകൾക്ക് ജൂണിലാണ് ബാർ ലൈസൻസ് പുതുക്കി നൽകിയത്. ഇതിൽ […]
Read more

ആധാര്‍ പരിശോധിച്ച ശേഷം മാത്രം മദ്യ വിതരണം; നിര്‍ദേശം നല്‍കി എക്സൈസ് മന്ത്രി

തിരുവനന്തപുരം: ബാറുകളിൽ മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായം ഉറപ്പാക്കിയതിനുശേഷം മാത്രമേ മദ്യം നൽകാവൂവെന്ന് നിർദേശിച്ച് എക്സൈസ് മന്ത്രി എം. ലിജു. ഇതിനായി ഉപഭോക്താക്കളുടെ ആധാർ കാർഡ് പരിശോധിക്കണമെന്നും സംസ്ഥാനത്തെ ബാറുകൾക്ക് മന്ത്രി നിർദേശം നൽകി. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകിയാൽ ബന്ധപ്പെട്ട ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. കേരളത്തിൽ മദ്യപാനത്തിനുള്ള നിയമപരമായ കുറഞ്ഞ പ്രായം 23 വയസ്സാണ്. ഈ പ്രായപരിധി കർശനമായി പാലിക്കണം. നെടുമ്പാശ്ശേരിയിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് മദ്യം നൽകിയ സംഭവത്തിൽ താൻ തന്നെയാണ് […]
Read more

ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; ആളുകള്‍ ആരോഗ്യപ്രശ്‌നം ഉണ്ടാകാത്ത സാധനം കുടിച്ചോട്ടെ: MRC ബേക്കറി ഉടമ

കൊച്ചി: വീര്യം കൂടിയ ഹോർട്ടി വൈൻ വിൽക്കാൻ അനുമതി ലഭിച്ച സംഭവത്തിൽ പ്രതികരണവുമായി ചാലക്കുടിയിലെ എംആർസി ബേക്കറി ഉടമ. ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും വിൽപ്പനയ്ക്ക് തടസ്സമുണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇത്തരമൊരു കാര്യത്തിന് പിന്നാലെ പോകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വൈൻ വിൽപ്പന തുടങ്ങിയിട്ടില്ലെന്നും ഏഴ് കെയ്‌സ് സ്റ്റോക്ക് ഇറക്കിയിട്ടുണ്ടെന്നും ഉടമ വ്യക്തമാക്കി. ഹോർട്ടി വൈനിന്റെ വീര്യം 10 ശതമാനത്തിൽ താഴെയാണെന്നാണ് ബേക്കറി ഉടമയുടെ വിശദീകരണം. ചാലക്കുടിയിലെ കെഎസ്ബിസിയിൽ നിന്നാണ് വൈൻ എത്തിച്ചതെന്നും എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും […]
Read more

ബേക്കറികളിൽ വീര്യമുള്ള ഹോർട്ടി വൈൻ വിൽപ്പന; എക്സൈസ് കമ്മീഷണറോട് റിപ്പോർട്ട് തേടി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ബേക്കറികൾ വഴി വീര്യമുള്ള ഹോർട്ടി വൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയ നടപടിയിൽ അതൃപ്തി അറിയിച്ച് എക്സൈസ് മന്ത്രി എം. ലിജു. മന്ത്രിയുടെ അറിവോ കൂടിയാലോചനയോ ഇല്ലാതെയാണ് വിൽപ്പനയ്ക്ക് അനുമതി നൽകിയതെന്നാണ് വിവരം. സംഭവത്തിൽ എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിനോട് മന്ത്രി വിശദമായ റിപ്പോർട്ട് തേടി. ചാലക്കുടിയിലെ ഒരു ബേക്കറിയിൽ ഹോർട്ടി വൈൻ വിൽപ്പന ആരംഭിച്ചതോടെയാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്. മാധ്യമവാർത്തകളിലൂടെയാണ് വിൽപ്പനയെക്കുറിച്ച് അറിഞ്ഞതെന്ന് മന്ത്രി എം. ലിജു പറഞ്ഞു. വിവരം ലഭിച്ചയുടൻ എക്സൈസ് കമ്മീഷണറോട് […]
Read more

മദ്യനയ രൂപീകരണ ചർച്ചകൾക്ക് സർക്കാർ; പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മദ്യനയത്തിന് രൂപം നൽകുന്നതിനുള്ള ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നു. ഈ മാസം 23 മുതൽ 28 വരെ തിരുവനന്തപുരത്ത് മദ്യനയ രൂപീകരണവുമായി ബന്ധപ്പെട്ട വിവിധ തലങ്ങളിലുള്ള ചർച്ചകൾ നടക്കും. എക്സൈസ് മന്ത്രി എം. ലിജുവിന്റെ അധ്യക്ഷതയിലായിരിക്കും യോഗങ്ങൾ. മദ്യനയവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടത്തിയ ശേഷമായിരിക്കും സർക്കാർ അന്തിമ തീരുമാനത്തിലേക്ക് കടക്കുക. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും പരിഗണന നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും നേരിട്ട് സർക്കാരിനെ അറിയിക്കാം. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix