Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡബിൾ ലോക റെക്കോർഡ്; അപൂർവ്വ നേട്ടവുമായി സ്റ്റാർക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇരട്ട റെക്കോർഡുകളുമായി ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. ദക്ഷിണാഫ്രിക്ക താരം വിയാൻ മൾഡറെ പുറത്താക്കിയാണ് സ്റ്റാർക്ക് ഇരട്ട നേട്ടത്തിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 450 വിക്കറ്റുകൾ തികക്കുന്ന ആദ്യ ഇടം കൈയന്‍ ബൗളറെന്ന നേട്ടമാണ് സ്റ്റാർക്ക് സ്വന്തമാക്കിയത്. പന്തുകളുടെ അടിസ്ഥാനത്തിൽ അതിവേ​ഗം 450 വിക്കറ്റുകൾ നേടുന്ന താരമെന്ന അപൂർവ നേട്ടവും സ്റ്റാർക്ക് സ്വന്തമാക്കി. ഇതിഹാസ പേസർ ​ഗ്ലെൻ മ​ഗ്രാത്തിന്റെ റെക്കോർഡാണ് പഴങ്കഥയായത്.

പന്തുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും വേഗത്തിൽ 450 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കുന്ന പേസ് ബൗളറാണ് മിച്ചൽ സ്റ്റാർക്ക്. ടെസ്റ്റില്‍ തന്‍റെ 20,577ാം പന്തിലാണ് സ്റ്റാർക്ക് 450 വിക്കറ്റ് നേട്ടം തികച്ചത്. 23,474 പന്തുകളിൽ നിന്നാണ് മ​ഗ്രാത്ത് 450 വിക്കറ്റുകൾ നേടിയത്. തന്‍റെ 109ാം ടെസ്റ്റ് മത്സരത്തിലാണ് സ്റ്റാർക്ക് 450 വിക്കറ്റ് നേട്ടത്തിലെത്തിയത്. എന്നാൽ കളിച്ച മത്സരങ്ങളുടെ എണ്ണത്തിൽ ഏറ്റവും വേഗത്തിൽ 450 വിക്കറ്റ് തികച്ച ആദ്യ പേസറെന്ന റെക്കോർഡ് ഇപ്പോഴും മഗ്രാത്തിന്‍റെ പേരിലാണ്. 100 മത്സരങ്ങളിൽ നിന്നാണ് മഗ്രാത്ത് 450 വിക്കറ്റ് നേടിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix