തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ വൈകുന്നേരം പവന് ഏകദേശം 800 രൂപ കുറഞ്ഞതോടെയാണ് വില 1,07,120 രൂപയിലെത്തിയത്. ഒരു ഗ്രാം സ്വർണത്തിന് 13,390 രൂപയാണ് ഇന്നത്തെ വില.
അന്താരാഷ്ട്ര വിപണിയിലെ വിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്. ആഗോള വിപണിയിലെ വിലയിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് ആഭ്യന്തര വിപണിയിലും സ്വർണവില മാറാറുണ്ട്. വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 30 രൂപയും 10 ഗ്രാമിന് 2,300 രൂപയുമാണ് വിലയെന്നാണ് റിപ്പോർട്ട്.




