പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിൽ ചവിട്ടി അധിക്ഷേപിച്ചെന്ന പരാതിയിൽ മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിലെ 10 വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ മോദിയുടെ ചിത്രത്തിൽ ചവിട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് പൊലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എംഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.




