Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സൗദിയിലെ ഡ്രോൺ ആക്രമണം; ഇന്ത്യൻ പൗരന് പരിക്ക്; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദി അറേബ്യയിലെ ശൈബ എണ്ണപ്പാടത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരന് പരിക്കേറ്റു. ഫിലിപ്പീൻസ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു. പരിക്കേറ്റ ഇന്ത്യൻ പൗരന് വിദഗ്ധ ചികിത്സ നൽകിവരികയാണ്. പാകിസ്ഥാൻ സ്വദേശിക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

ബുധനാഴ്ച രാവിലെ ശൈബ എണ്ണപ്പാടത്തെ സംസ്കരണ കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഡ്രോൺ സൗദി വ്യോമ പ്രതിരോധ സംവിധാനം തകർത്തിരുന്നു. എന്നാൽ ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് അപകടമുണ്ടായതെന്ന് സൗദി ഊർജ മന്ത്രാലയം അറിയിച്ചു.

അതേസമയം, സൗദിയിലെ ദമ്മാമിലുള്ള കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇവിടെ ഒരു പ്രവാസി കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ആക്രമണത്തെ തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

മേഖലയിൽ സുരക്ഷാ ഭീഷണി വർധിച്ച സാഹചര്യത്തിൽ സൗദി അറേബ്യയിലെ അത്യാവശ്യമല്ലാത്ത സർക്കാർ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരോടും കുടുംബാംഗങ്ങളോടും രാജ്യം വിടാൻ അമേരിക്ക നിർദേശിച്ചു. യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ടാണ് ഇക്കാര്യം അറിയിച്ചത്.

സൗദിയിലെ നയതന്ത്ര ഉദ്യോഗസ്ഥരോടും അവരുടെ കുടുംബാംഗങ്ങളോടും സുരക്ഷ കണക്കിലെടുത്ത് മാറിനിൽക്കാൻ അമേരിക്ക നിർദേശം നൽകിയിട്ടുണ്ട്. ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങളിൽനിന്നും ജീവനക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിച്ച ചില മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും അമേരിക്ക വ്യക്തമാക്കി.മേഖലയിലെ ആക്രമണങ്ങൾ ശക്തമായതോടെ സൗദി അറേബ്യയിൽ സുരക്ഷാ നടപടികൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix