Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DroneAttack

റഷ്യയ്‌ക്കെതിരെ യുക്രെയ്‌ന്റെ വൻ ഡ്രോൺ ആക്രമണം

മോസ്കോ: ഒറ്റരാത്രികൊണ്ട് റഷ്യയ്‌ക്കെതിരെ ആയിരത്തിലേറെ ഡ്രോണുകൾ ഉപയോഗിച്ച് യുക്രെയ്‌ന്റെ വൻ ആക്രമണം. റഷ്യയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്ന മൂന്നാം ദിവസമായ സെപ്റ്റംബർ 20നാണ് ആക്രമണമുണ്ടായത്. മോസ്കോ ലക്ഷ്യമിട്ടും നൂറുകണക്കിന് ഡ്രോണുകൾ എത്തിയതായി റഷ്യൻ അധികൃതർ അറിയിച്ചു. മോസ്കോയ്‌ക്കെതിരെ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിലൊന്നാണിതെന്ന് മോസ്കോ മേയർ സെർജി സോബ്യാനിൻ പറഞ്ഞു. ആക്രമണത്തിൽ ഒരു എണ്ണ ശുദ്ധീകരണശാലയ്ക്കും കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചതായും രണ്ട് പേർ കൊല്ലപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. 20 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിനിടെ […]
Read more

മക്കയ്ക്ക് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം

റിയാദ്: മക്ക ലക്ഷ്യമാക്കി ഹൂതി വിമതർ തൊടുത്ത ഡ്രോൺ സൗദി അറേബ്യൻ വ്യോമപ്രതിരോധ സേന തകർത്തതായി സൗദി അധികൃതർ അറിയിച്ചു. മക്കയുടെ തെക്കൻ മേഖലയിലെ നിരോധിത വ്യോമപരിധിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് ഡ്രോൺ തകർത്തതെന്ന് സൗദി നയിക്കുന്ന സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. സംഭവത്തെ തുടർന്ന് മക്ക ഉൾപ്പെടെയുള്ള മേഖലകളിൽ സുരക്ഷാ ജാഗ്രത ശക്തമാക്കി. വിശുദ്ധ കേന്ദ്രങ്ങളുടെയും തീർഥാടകരുടെയും സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് തുർക്കി അൽ മാലികി വ്യക്തമാക്കി. ആക്രമണങ്ങൾക്കെതിരെ പ്രതിരോധ നടപടികൾ കൂടുതൽ […]
Read more

കുവൈത്തിന് നേരെ ഇറാന്‍റെ ആക്രമണം; ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വ്യോമാതിർത്തിയിൽ കടന്നുകയറിയ ശത്രു ഡ്രോണുകൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി തകർത്തതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ-അത്വാന്റെ നേതൃത്വത്തിൽ പുറത്തുവിട്ട വിവരമനുസരിച്ച്, വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൃത്യസമയത്ത് പ്രവർത്തിച്ചതിനാലാണ് ആക്രമണ ഭീഷണി തടയാനായത്. വടക്കൻ കുവൈത്തിലെ ഒരു പ്രധാന സർക്കാർ കേന്ദ്രത്തെയും ബുബിയാൻ ദ്വീപിലെ ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സാധാരണക്കാരുടെ വാഹനങ്ങളെയുമാണ് ആക്രമണം ലക്ഷ്യമിട്ടിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡ്രോണുകൾ തകർന്നുവീണതിനെ തുടർന്ന് […]
Read more

ബഹ്റൈനിൽ താമസ കെട്ടിടത്തിന് നേരെ ഇറാന്‍റെ ആക്രമണം; വൻ നാശനഷ്ടം

മനാമ: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷഭീതി ശക്തമാകുന്നതിനിടെ ബഹ്റൈനിൽ മിസൈൽ-ഡ്രോൺ ആക്രമണം. ഞായറാഴ്ച പുലർച്ചെ രണ്ടുതവണ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയതോടെ രാജ്യത്ത് ജാഗ്രത ശക്തമാക്കി. ഇറാൻ തൊടുത്തുവിട്ടതായി പറയപ്പെടുന്ന നിരവധി മിസൈലുകളും ഡ്രോണുകളും ബഹ്റൈൻ പ്രതിരോധ സേന ആകാശത്തുവെച്ചുതന്നെ തകർത്തതായി അധികൃതർ അറിയിച്ചു. എന്നാൽ ആക്രമണത്തിൽ മുഹറഖ് ഗവർണറേറ്റിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കെട്ടിടത്തിന്റെ മുകൾഭാഗത്തിനും അപ്പാർട്ട്മെന്റുകളുടെ ഉൾവശത്തിനും കേടുപാടുകൾ സംഭവിച്ചതായി ഔദ്യോഗിക ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix