Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നാടൻ ചിക്കൻ പൊടി തയാറാക്കാം എളുപ്പത്തിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സാധാരണ ചിക്കൻ കറി, ചിക്കൻ ഫ്രൈ, ചിക്കൻ റോസ്റ്റ് എന്നിവയിൽനിന്ന് വ്യത്യസ്തമായി തയാറാക്കാവുന്ന വിഭവമാണ് ചിക്കൻ പൊടി. ചിക്കൻ വേവിച്ച് നാരുകളാക്കി മസാലകളും കറിവേപ്പിലയും ചേർത്ത് നന്നായി വറുത്തെടുക്കുന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

എല്ലില്ലാത്ത ചിക്കൻ – 500 ഗ്രാം

സവാള – 2 എണ്ണം

ഇഞ്ചി – 1 വലിയ കഷണം

വെളുത്തുള്ളി – 8 അല്ലി

പച്ചമുളക് – 2 എണ്ണം

മുളകുപൊടി – 1½ ടീസ്പൂൺ

മല്ലിപ്പൊടി – 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

കുരുമുളകുപൊടി – 1 ടീസ്പൂൺ

ഗരം മസാല – ½ ടീസ്പൂൺ

പെരുംജീരകം – ½ ടീസ്പൂൺ

കറിവേപ്പില – 2 തണ്ട്

വെളിച്ചെണ്ണ – ആവശ്യത്തിന്

ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

ചിക്കൻ ചെറിയ കഷണങ്ങളാക്കി നന്നായി കഴുകിയെടുക്കുക. അതിലേക്ക് മഞ്ഞൾപ്പൊടി, അൽപം മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് പുരട്ടിവയ്ക്കുക. ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് ചിക്കൻ നന്നായി വേവിച്ചെടുക്കണം.

ഇനി വേവിച്ച ചിക്കൻ തണുത്തശേഷം കൈകൊണ്ടോ ഫോർക്ക് ഉപയോഗിച്ചോ ചെറിയ നാരുകളാക്കി പൊടിച്ചെടുക്കുക. ചിക്കൻ മിക്സിയിൽ ഇടുമ്പോൾ പൾസ് രീതിയിൽ ഒന്നോ രണ്ടോ തവണ മാത്രം അടിക്കുക. തുടർച്ചയായി അടിച്ചാൽ ചിക്കൻ പേസ്റ്റ് പോലെയാകാൻ സാധ്യതയുണ്ട്. ചിക്കൻ പൊടിക്ക് ചെറിയ നാരുകളുള്ള ഘടനയാണ് കൂടുതൽ അനുയോജ്യം.

ശേഷം ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കുക. അതിലേക്ക് പെരുംജീരകം ചേർത്ത് മൂപ്പിക്കുക. തുടർന്ന് ചെറുതായി അരിഞ്ഞ സവാളയും കറിവേപ്പിലയും ചേർത്ത് വഴറ്റുക. സവാളയുടെ നിറം മാറിത്തുടങ്ങുമ്പോൾ ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർക്കാം. പച്ചമണം മാറി ചേരുവകൾ നന്നായി വഴന്നുവരുന്നതുവരെ ഇളക്കണം. ഇനി മുളകുപൊടി, മല്ലിപ്പൊടി, അൽപം കുരുമുളകുപൊടി, ഗരം മസാല എന്നിവ ചേർത്ത് ചെറിയ തീയിൽ വഴറ്റുക.

മസാലയുടെ പച്ചമണം മാറിയാൽ തയ്യാറാക്കിവച്ച ചിക്കൻ ഇതിലേക്ക് ചേർക്കാം. ചിക്കൻ മസാലയുമായി നന്നായി യോജിക്കുന്നതുവരെ ഇളക്കുക. ചെറിയ തീയിൽ കുറച്ചുനേരം വറുത്തെടുക്കുന്നതാണ് പ്രധാന ഘട്ടം. ചിക്കനിലെ ഈർപ്പം മാറുകയും മസാല നന്നായി പിടിക്കുകയും വേണം. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം. ചിക്കൻ ചെറുതായി മൊരിഞ്ഞുവരുമ്പോൾ രുചി കൂടും. ആവശ്യത്തിന് ഉപ്പ് ചേർക്കുക. ചിക്കൻ നന്നായി വറുത്ത് ഈർപ്പം കുറഞ്ഞാൽ തീ അണയ്ക്കാം. മുകളിൽ അൽപം കുരുമുളകുപൊടിയും വറുത്ത കറിവേപ്പിലയും ചേർത്ത് വിളമ്പിയാൽ നാടൻ ചിക്കൻ പൊടി തയ്യാർ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix