Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അമേരിക്കയിൽ മാതാവ് കൊലപ്പെടുത്തിയ അഞ്ചുവയസുകാരിയുടെ സംസ്കാരത്തിന് പണമില്ല; സഹായം തേടി ഇന്ത്യൻ വംശജനായ പിതാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂയോര്‍ക്ക്: അമേരിക്കയിൽ മാതാവ് കൊലപ്പെടുത്തിയ അഞ്ചുവയസുകാരിയുടെ സംസ്കാരച്ചടങ്ങുകൾക്കായി പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഇന്ത്യൻ വംശജനായ പിതാവ് കുൽദീപ് സിങ്. ഊബർ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം മകളുടെ സംസ്കാരച്ചടങ്ങുകൾക്കുള്ള പണം കണ്ടെത്താൻ സഹായം അഭ്യർഥിക്കുകയാണ്. ഒക്ടോബർ 14ന് കൊല്ലപ്പെട്ട മകൾ ഫാബിയാനോ കാബെല്ലോയുടെ സംസ്കാരത്തിനായി 18,000 ഡോളറാണ് വേണ്ടത്. ഇതിനായി ഓൺലൈൻ ധനസമാഹരണ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.

‘എന്റെ മകളെ അത്രയേറെ സ്നേഹിച്ചിരുന്നു. അവൾ ഇല്ലാതായതോടെ എന്റെ ലോകം തന്നെയാണ് ഇല്ലാതായത്’ — സഹായം അഭ്യർഥിച്ചുള്ള കുറിപ്പിൽ കുൽദീപ് സിങ് പറഞ്ഞു. സെമിത്തേരിയിലെയും സംസ്കാരച്ചടങ്ങുകളിലെയും ചെലവുകൾ ഒറ്റയ്ക്ക് വഹിക്കാൻ കഴിയില്ലെന്നും വാടകയ്ക്കെടുത്ത കാറിൽ ഊബർ ഡ്രൈവറായി ജോലി ചെയ്താണ് ഉപജീവനം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘മകളെ കൊന്നു’; പൊലീസിനെ വിളിച്ച് അമ്മ

ഒക്ടോബർ 14ന് ന്യൂയോർക്ക് പൊലീസിന്റെ സഹായ നമ്പറിലേക്ക് ഒരു ഫോൺവിളി എത്തുകയായിരുന്നു. ക്വീൻസിലെ റിച്ച്മണ്ട് ഹില്ലിൽ നിന്നായിരുന്നു വിളി. 32കാരിയായ ഫ്രാൻസിസ് കാബെല്ലോയാണ് ഫോണിലൂടെ പൊലീസിനെ ബന്ധപ്പെട്ടത്. ‘ഞാൻ മകളെ കൊന്നു’ എന്നായിരുന്നു ഇവർ അറിയിച്ചത്.

തുടർന്ന് വീട്ടിലെത്തിയ പൊലീസ്, മുകൾനിലയിൽ ശ്വാസമില്ലാതെ കിടക്കുന്ന ഫാബിയാനോ കാബെല്ലോയെയാണ് കണ്ടെത്തിയത്. കുട്ടിയുടെ മൂക്കിൽനിന്ന് രക്തം വരുന്നുണ്ടായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ, കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം ഫാബിയാനോയുടെ മുഖത്ത് ഉരഞ്ഞ പാടുകളും കണ്ണുകൾ, ഹൃദയം, ശ്വാസകോശം എന്നിവിടങ്ങളിൽ ചർമത്തിനടിയിലെ രക്തസ്രാവം മൂലമുണ്ടാകുന്ന ചെറിയ പാടുകളും കണ്ടെത്തിയിട്ടുണ്ട്. ശ്വാസതടസ്സമുണ്ടാകുമ്പോഴും ഇത്തരം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുട്ടിയുടെ മരണകാരണം കൃത്യമായി കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

ഫാബിയാനയെ ഓർത്ത് കണ്ണീരടക്കാനാകാതെ ബന്ധുക്കൾ

ഫാബിയാനയെക്കുറിച്ച് ഓർക്കുമ്പോൾ ബന്ധുക്കൾക്ക് കണ്ണീരടക്കാനാകുന്നില്ല. ഏറെ സ്നേഹമുള്ളതും എപ്പോഴും സന്തോഷത്തോടെ നടന്നിരുന്നതുമായ കുട്ടിയായിരുന്നു അവളെന്ന് ബന്ധുവായ പുന്‍രാജ് സിങ് ഓർക്കുന്നു.

ഇന്ത്യൻ ഭക്ഷണങ്ങളോട് ഫാബിയാനയ്ക്ക് പ്രത്യേക ഇഷ്ടമായിരുന്നു. മീൻ വറുത്തതും ദാൽപുരിയും റൊട്ടിയും കറിയുമെല്ലാം പുന്‍രാജ് അവൾക്കായി തയ്യാറാക്കാറുണ്ടായിരുന്നു. നടക്കാൻ ബുദ്ധിമുട്ടുള്ള മുത്തശ്ശിയെ കൈപിടിച്ച് സഹായിക്കാനും അവൾ മുന്നിലുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

മകളുടെ പെരുമാറ്റത്തിൽ അടുത്തകാലത്തായി കാര്യമായ മാറ്റങ്ങളുണ്ടായിരുന്നുവെന്ന് ഫ്രാൻസിസ് കാബെല്ലോയുടെ പിതാവ് ഫ്രാങ്ക്ലിൻ കാബെല്ലോ പറഞ്ഞു. നേരത്തേ മകളെ ഏറെ കരുതലോടെ നോക്കിയിരുന്ന ഫ്രാൻസിസ് അടുത്തകാലത്ത് അസാധാരണമായ പെരുമാറ്റം പ്രകടിപ്പിച്ചിരുന്നുവെന്നും മരുന്നുകൾ കഴിക്കാൻ വിസമ്മതിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഫാബിയാനോ കാബെല്ലോയുടെ മരണത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. അതേസമയം, മകളുടെ സംസ്കാരച്ചടങ്ങുകൾക്കായി ആവശ്യമായ പണം കണ്ടെത്താൻ കുൽദീപ് സിങ് ആരംഭിച്ച ധനസമാഹരണ പ്രചാരണവും മുന്നോട്ടുപോകുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix