തിരുവനന്തപുരം: സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ലഗേജ് അലവൻസ് ഇരട്ടിയാക്കി ആഭ്യന്തര വകുപ്പ്. നിലവിൽ 300 രൂപയായിരുന്ന അലവൻസ് 600 രൂപയായാണ് വർധിപ്പിച്ചത്. ക്യാമ്പ് ഫോളോവേഴ്സിനും 600 രൂപ അലവൻസ് ലഭിക്കും. ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കാണ് പുതുക്കിയ നിരക്കിൽ അലവൻസ് അനുവദിക്കുക.


