പാരീസ്: ആഭ്യന്തര കലാപം രൂക്ഷമായിരിക്കുന്നതിനിടെ ഫ്രാൻസിനെ പിടിച്ചുകുലുക്കി പുതിയ റിപ്പോർട്ടുകൾ. കന്നുകാലികളില്‍ കണ്ടുവരുന്ന ഷാമോണ്ട വൈറസ് മനുഷ്യരില്‍ ആദ്യമായി സ്ഥിരീകരിച്ചു. ഫ്രാന്‍സിലെ ലിയോണിലാണ് കഴിഞ്ഞ ദിവസം മരിച്ച 60കാരനായ രോഗിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ കന്നുകാലികളില്‍ മാത്രം കാണപ്പെട്ടിരുന്നതാണ് രോഗം. നിലവില്‍ പൊതുജനങ്ങളിലേക്ക് വ്യാപന ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു.
നാഡീസംബന്ധമായ ലക്ഷണങ്ങളാണ് രോഗി പ്രകടിപ്പിച്ചത്. പ്രതിരോധ ശേഷി കുറഞ്ഞു. വൈറസ് എങ്ങനെയാണ് രോഗിയെ ബാധിച്ചത് എന്ന് വ്യക്തമല്ല. മേഖലയില്‍ കന്നുകാലികള്ക്കിടെയില് വൈറസ് കണ്ടെത്തിയിരുന്നു. കന്നുകാലികളെ കടിക്കുന്ന പ്രത്യേകതരം ഈച്ചകളാണ് മൃഗങ്ങള്‍ക്കിടയില്‍ ഈ രോഗം പകർത്തുന്നത്. മനുഷ്യരില്‍ വൈറസ് ബാധയുണ്ടായത് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗബ്രിയേസസ് സ്ഥിരീകരിച്ചു.




