Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാശി ആർട്ട് കഫേ വിവാദം; മലയാളികൾ എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് അവരാണെന്ന് രാജീവ് ചന്ദ്രശേഖർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കാശി ആർട്ട് കഫേ വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മലയാളികൾ എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് മലയാളികളാണെന്നും ഉത്തരേന്ത്യയിൽ നിന്നുള്ള ആരുമല്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദമായ വീഡിയോയുടെ പിന്നാലെ നടക്കേണ്ട കാര്യമില്ലെന്നും എന്നാൽ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടത്താപ്പാണ് ചർച്ച ചെയ്യേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

മതേതരത്വം എല്ലാവരോടും ഒരുപോലെ കാണണമെന്നും അദ്ദേഹം പറഞ്ഞു. സവർക്കറെ അപമാനിച്ചപ്പോൾ മുഖ്യമന്ത്രി എവിടെയായിരുന്നുവെന്നും ഹിന്ദുക്കളുടെ വികാരം വ്രണപ്പെട്ടപ്പോൾ അദ്ദേഹം പ്രതികരിച്ചില്ലെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ജിന്ന കേരളത്തിൽ ആരുടെ മാതൃകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാശി ആർട്ട് കഫേ വിവാദവുമായി ബന്ധപ്പെട്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix