Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചേരാനല്ലൂർ വാഹനാപകടം; ‘കാർ ഓടിച്ചത് ആഗ്രഹം കൊണ്ട്, വാഹനം ഇറക്കിയത് വീട്ടുകാർ അറിയാതെ’;17കാരന്റെ മൊഴി പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ വാഹനം ഓടിച്ച 17കാരന്റെ മൊഴി പുറത്ത്. കാർ ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ വാഹനം പുറത്തെടുത്തതെന്നാണ് കൗമാരക്കാരൻ പൊലീസിന് നൽകിയ മൊഴി. അപകടസമയത്ത് ശക്തമായ മഴയുണ്ടായിരുന്നതിനാൽ റോഡിലുണ്ടായിരുന്ന സ്കൂട്ടർ വ്യക്തമായി കാണാൻ കഴിഞ്ഞില്ലെന്നും മൊഴിയിൽ പറയുന്നതായാണ് വിവരം.

അപകടത്തിൽ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (56) ആണ് മരിച്ചത്. ആലുവയിലെ ഫ്ലാറ്റിൽനിന്ന് വീട്ടുകാരറിയാതെ ജഡ്ജിയുടെ മകനായ 17കാരൻ ബെൻസ് കാറുമായി പുറത്തുപോകുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.

ചിറ്റൂരിന് സമീപം തട്ടുകട നടത്തുന്ന ജയബാലകൃഷ്ണൻ കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇദ്ദേഹത്തിന്റെ വാഹനത്തിന് പിന്നിൽ അമിതവേഗത്തിലെത്തിയ ബെൻസ് കാർ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകരുകയും ജയബാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരിങ്ങാലക്കുട കോടതി ജഡ്ജി റിനോ ഫ്രാൻസിസിന്റെ മകനാണ് കാർ ഓടിച്ചിരുന്ന 17കാരൻ. കാർ ജഡ്ജിയുടെ പേരിലുള്ളതാണെന്നാണ് വിവരം.

സംഭവത്തിൽ 17കാരനെതിരെ ഭാരതീയ ന്യായ സംഹിതയിലെ 281, 106(1) വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. പൊതുവഴിയിൽ അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ടതാണ് 281-ാം വകുപ്പ്. അശ്രദ്ധമൂലം ഒരാളുടെ മരണത്തിന് കാരണമാകുന്നതുമായി ബന്ധപ്പെട്ടതാണ് 106(1)-ാം വകുപ്പ്.

അപകടത്തിന്റെ സാഹചര്യങ്ങൾ, വാഹനത്തിന്റെ വേഗം, കൗമാരക്കാരൻ വീട്ടുകാരറിയാതെ വാഹനം എടുത്ത സാഹചര്യം എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix