Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അമേരിക്കയിൽ ആർ.എസ്.എസിന് പുതിയ വിദേശ പ്രതിനിധി; ‘RSS ഫ്രണ്ട്‌സ്’ രജിസ്റ്റർ ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടൺ: അമേരിക്കയിൽ ആർ.എസ്.എസിന്റെ വിദേശ പ്രതിനിധിയായി പ്രവർത്തിക്കാൻ പുതിയ സംഘടന രജിസ്റ്റർ ചെയ്തു. ‘ആർ.എസ്.എസ്. ഫ്രണ്ട്‌സ്’ എന്ന പേരിലുള്ള സംഘടന ഓഗസ്റ്റ് 27നാണ് യു.എസ്. നീതിന്യായ വകുപ്പിൽ രജിസ്റ്റർ ചെയ്തത്. ആർ.എസ്.എസിന്റെ വിദേശ പ്രിൻസിപ്പൽ എന്ന നിലയിലാണ് സംഘടനയെ രജിസ്ട്രേഷൻ രേഖകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിലെ കേശവ് കുഞ്ചിലുള്ള ആർ.എസ്.എസ്. ആസ്ഥാനത്തിന്റെ വിലാസവും രേഖകളിലുണ്ട്. അമേരിക്കയിൽ ആർ.എസ്.എസ്. ലോബിയിങ് നടത്തുന്നില്ലെന്നായിരുന്നു സംഘടന നേരത്തേ വ്യക്തമാക്കിയിരുന്നത്.

വിവര കൈമാറ്റം, വിദ്യാഭ്യാസം, പൊതുജന സമ്പർക്കം, സാമൂഹിക ഇടപെടൽ തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനമെന്ന് യു.എസ്. നീതിന്യായ വകുപ്പിന് സമർപ്പിച്ച രേഖകളിൽ പറയുന്നു. പൊതുജനങ്ങൾ, മാധ്യമപ്രവർത്തകർ, ഗവേഷകർ, സാമൂഹിക നേതാക്കൾ, അക്കാദമിക-നയരൂപീകരണ സ്ഥാപനങ്ങൾ, സിവിൽ സൊസൈറ്റി സംഘടനകൾ എന്നിവരുമായി ആശയവിനിമയം നടത്തും. ആവശ്യമായ ഘട്ടങ്ങളിൽ സർക്കാർ ഏജൻസികളുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെടുമെന്നും രേഖകളിൽ വ്യക്തമാക്കുന്നു.

ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് ദിവസങ്ങൾക്കു മുമ്പാണ് ആർ.എസ്.എസ്. ഫ്രണ്ട്‌സിന്റെ രജിസ്ട്രേഷൻ നടന്നത്. നൂറാം വാർഷികം ആഘോഷിച്ച ആർ.എസ്.എസ്., ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര അടിത്തറയായാണ് അറിയപ്പെടുന്നത്. അമേരിക്കയിലെ ഇന്ത്യൻ വംശജർക്കിടയിൽ സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ.

ആർ.എസ്.എസിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരുത്തുകയാണ് ലക്ഷ്യമെന്ന് സംഘടനയുടെ വെബ്‌സൈറ്റിൽ പറയുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെ ചിലർ ആർ.എസ്.എസിനെക്കുറിച്ച് തെറ്റായ ധാരണകൾ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് അമേരിക്കയിലെ ഇന്ത്യൻ വംശജരെയും പ്രത്യേകിച്ച് ഹിന്ദുക്കളെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും വെബ്‌സൈറ്റ് അവകാശപ്പെടുന്നു.

rssfriends.org എന്ന വെബ്‌സൈറ്റ് 2017ൽ രജിസ്റ്റർ ചെയ്തതാണെങ്കിലും സംഘടന രൂപീകരിച്ചത് എപ്പോഴാണെന്ന കാര്യത്തിൽ വ്യക്തതയില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix