തിരുവനന്തപുരം: ഇന്ന് നമ്മുടെ കൊച്ച് കേരളം 70-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഈ 70 കൊല്ലം കൊണ്ട് ഒരുപാട് കാര്യങ്ങൾ മാറിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനമായ ഒന്നാണ് അന്നത്തേയും ഇന്നത്തേയും സ്വർണവില. എഴുപത് വര്‍ഷം കൊണ്ട് സ്വര്‍ണം പവന് 1,07,773 രൂപയുടെ വര്‍ധനയുണ്ടായി. കൃത്യമായി പറഞ്ഞാല്‍ 1956 നവംബര്‍ ഒന്നിന് പവന് 67രൂപ പന്ത്രണ്ട് പൈസയായിരുന്നു പവന്റെ വില. സ്വര്‍ണം തന്നെ പവന് തൂക്കത്തിന് മാത്രമാണെങ്കില്‍ (എട്ട് ഗ്രാം) വില കുറയും. 65 രൂപ എട്ട് അണപ്പൈ.
വെള്ളിക്ക് 56ല്‍ ഒരുരൂപ 13 അണപ്പൈ വിലയുണ്ടായിരുന്നത് എഴുപത് വര്‍ഷത്തിനിപ്പുറം 1,84.300 രൂപയായിരുന്നു. ഇന്നത്തെ സ്വര്‍ണ വില 1,01,840 രൂപയാണ്. ഈ വർഷമാദ്യം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്. വരും ദിവസങ്ങളിലും ഏറ്റക്കുറച്ചിലുകൾ പ്രതീക്ഷിക്കാം.




