ഫ്ലോറിഡ: അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ ഒമ്പത് പേരുമായി പോയ സ്വകാര്യ ബിസിനസ് വിമാനം ജനവാസ മേഖലയ്ക്ക് സമീപം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. ടെക്സസിലെ ഓസ്റ്റിനിൽ നിന്ന് ബഹാമാസിലേക്ക് പോകുകയായിരുന്ന സ്വകാര്യ വിമാനമാണ് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 12.50-ഓടെ പാം ബീച്ച് കൗണ്ടിയിലെ ക്രസ്റ്റ്ഹേവൻ നെബർഹുഡിന് സമീപം തകർന്നു വീണത്. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിസോർട്ടായ മാർ-എ-ലാഗോയിൽ നിന്ന് ഏകദേശം 14 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.
ടെക്സസിലെ ഓസ്റ്റിൻ-ബർഗ്സ്ട്രോം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബഹാമാസിലേക്ക് പുറപ്പെട്ട ‘ലിയർജെറ്റ് 60’ എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. തിരക്കേറിയ റോഡിനും വീടുകൾക്കും തൊട്ടടുത്തായാണ് വിമാനം തകർന്നുവീണത്. വലിയ പൊട്ടിത്തെറിയാണുണ്ടായത്. അപകടസ്ഥലത്തുനിന്ന് കനത്ത പുക ഉയർന്നു. തീഗോളം റോഡിലേക്ക് വന്ന് വീണ പോലെയായിരുന്നു അപകടം. വിമാനത്തിലുണ്ടിയരുന്നവർക്കല്ലാതെ മറ്റാർക്കും പരിക്കില്ല.
കൺട്രോൾ റൂമുമായി ബന്ധപ്പെട്ട പൈലറ്റ് അടിയന്തര അപായ സന്ദേശങ്ങൾ നൽകിയിരുന്നു. ‘ഞങ്ങൾ 8,000 അടിയിലേക്ക് താഴുന്നു, മെയ്ഡേ, മെയ്ഡേ. മിനിറ്റിൽ 10,000 അടി വേഗതയിലാണ് ഞങ്ങൾ താഴേക്ക് പതിക്കുന്നത്’ എന്ന് പൈലറ്റ് റേഡിയോ വഴി അറിയിച്ചു. തങ്ങൾ നിലത്ത് ഇടിക്കാൻ പോവുകയാണെന്ന് പൈലറ്റ് അറിയിച്ചതായി സ്ഥിരീകരിച്ചു.
Horrific Learjet crash in South Florida.
— Interstellar (@InterstellarUAP) November 1, 2026
Slow motion enhanced video.
The Jet appeared to take a sharp right turn before descending. There has been speculation that there could have been some GPS jamming or electromagnetic interference.
Prayers & thoughts with everyone… https://t.co/oU3U6AGR7u pic.twitter.com/yKdKNtVwzg




