Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

റോഡപകടങ്ങളിൽ അടിയന്തര ചികിത്സ; ‘ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സമയബന്ധിതമായി ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് ‘ഗോൾഡൻ ഗോൾ’ പദ്ധതി നടപ്പാക്കുന്നു. അപകടത്തിൽപ്പെടുന്നവരെ പരിക്കിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യമായ ആശുപത്രികളിൽ മിനിറ്റുകൾക്കുള്ളിൽ എത്തിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിക്കുന്നത്.

ആദ്യഘട്ടത്തിൽ 108 ആംബുലൻസുകൾക്കുപുറമേ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്, മെഡിക്കൽ വിദ്യാഭ്യാസവകുപ്പ്, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ ആംബുലൻസുകളെയും ഏകോപിപ്പിക്കും. ഇതിനായി ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ വിപുലീകരിക്കും. രണ്ടാംഘട്ടത്തിൽ സ്വകാര്യ, സന്നദ്ധ സംഘടനകളുടെ ആംബുലൻസുകളെയും പദ്ധതിയിൽ താത്പര്യം പ്രകടിപ്പിക്കുന്ന സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തും. ആരോഗ്യമന്ത്രി കെ. മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്.

കംപ്യൂട്ടർ അധിഷ്ഠിത ഡെസ്പാച്ച് സംവിധാനം, ജി.പി.എസ്. ട്രാക്കിങ്, ജി.ഐ.എസ്. മാപ്പിങ് എന്നിവയുടെ സഹായത്തോടെയാണ് അപകടസ്ഥലത്തേക്ക് അനുയോജ്യമായ ആംബുലൻസ് അയയ്ക്കുക. പരിക്കേറ്റയാളുടെ ആരോഗ്യനിലയും പരിക്കിന്റെ സ്വഭാവവും ഓൺലൈനായി കൺട്രോൾ സെന്ററിലേക്ക് കൈമാറും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗിയെ ഏത് ആശുപത്രിയിൽ എത്തിക്കണമെന്ന് ആംബുലൻസ് ജീവനക്കാർക്ക് നിർദേശം നൽകും.

രോഗി ആശുപത്രിയിലെത്തുന്നതിന് മുൻപുതന്നെ വിവരങ്ങൾ കൈമാറുന്നതിനാൽ ഡോക്ടർമാർക്കും ട്രോമാ ചികിത്സാ സംഘത്തിനും രക്തബാങ്കിനും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനാകും. സർക്കാർ ആശുപത്രികൾക്കുപുറമേ കാസ്പ്, പി.എം.-ജെ.എ.വൈ. പദ്ധതികളിൽ ഉൾപ്പെട്ട സ്വകാര്യ ആശുപത്രികളിലേക്കും രോഗികളെ എത്തിക്കാൻ പദ്ധതിയിലൂടെ സാധിക്കും. അപകടത്തിൽപ്പെട്ടവർക്ക് നിർണായകമായ ആദ്യ മിനിറ്റുകളിൽ തന്നെ ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix