Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘രണ്ടാം പിണറായി സർക്കാർ യുഡിഎഫ് സർക്കാരിന് വഴിയൊരുക്കി’; രൂക്ഷ വിമർശനവുമായി സിഐടിയു സമ്മേളനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ഇടത് സർക്കാരിലെ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു സംസ്ഥാന സമ്മേളനം. ഒന്നാം പിണറായി സർക്കാർ രണ്ടാം പിണറായി സർക്കാരിന് വഴിയൊരുക്കിയപ്പോൾ രണ്ടാം പിണറായി സർക്കാർ സതീശൻ സർക്കാരിന് വഴിയൊരുക്കിയെന്ന വിമർശനമാണ് സമ്മേളനത്തിൽ ഉയർന്നത്.

മുൻ വ്യവസായ മന്ത്രി പി. രാജീവിനെതിരെയും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. തൊഴിലാളി നേതാവ് വ്യവസായ മന്ത്രിയായപ്പോൾ തൊഴിലാളികളെ മറന്നുവെന്നാണ് പ്രധാന ആരോപണം. തൊഴിലാളി യൂണിയൻ നേതാക്കൾക്ക് പോലും മന്ത്രിയെ കാണാൻ കഴിയാത്ത സാഹചര്യമുണ്ടായെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നയങ്ങൾ കൊണ്ട് എന്ത് പ്രയോജനമാണ് ഉണ്ടായതെന്നും സമ്മേളനത്തിൽ ചോദ്യമുയർന്നു. മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിനും കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജനുമെതിരെയും പരിഹാസമുണ്ടായി. ഇരുവർക്കും തൊഴിലാളി ശ്രേഷ്ഠ അവാർഡ് നൽകണമെന്നാണ് കെഎസ്എഫ്ഇയിലെ തൊഴിലാളികൾ അഭിപ്രായപ്പെട്ടത്.

ചെത്തുതൊഴിലാളി മേഖലയോടുള്ള സമീപനത്തിൽ എം.ബി. രാജേഷിനെതിരെയും വിമർശനമുയർന്നു. സിഐടിയു സംസ്ഥാന സെന്ററിന്റെ പ്രവർത്തനം നിർജീവമായിരുന്നുവെന്നും സമ്മേളനത്തിൽ പ്രതിനിധികൾ ആരോപിച്ചു.

കോട്ടയത്ത് നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിൽ ഇന്നും ചർച്ചകൾ തുടരും. ഇന്നലെ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ച പൂർത്തിയായി. ഇന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. നാളെ സമ്മേളനം സമാപിക്കും. സമാപന സമ്മേളനത്തിൽ ഒരു ലക്ഷം തൊഴിലാളികളെ പങ്കെടുപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix