Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗ്യാനേഷ് കുമാറിനെ പുറത്താക്കും വരെ സമരം തുടരും: കെ സി വേണുഗോപാൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എം.പി. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം പൂർണമായും നിഷ്പക്ഷവും സുതാര്യവുമാകുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ തലത്തിൽ കോൺഗ്രസ് പ്രതിഷേധ പരിപാടികൾ നടത്തുന്നുണ്ടെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മാത്രമാണ് പ്രതിഷേധത്തിന് ചെറിയ ഇടവേളയുണ്ടായത്.

നവംബർ ഒന്നിന് ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച റാലി സമീപകാലത്ത് രാജ്യം കണ്ട ശക്തമായ പ്രതിഷേധങ്ങളിലൊന്നായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരായ പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നതെന്നും സമരം പാതിവഴിയിൽ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നത് സാധാരണക്കാരുടെ വോട്ടവകാശം ഇല്ലാതാക്കുമെന്ന് വേണുഗോപാൽ ആരോപിച്ചു. വോട്ടർ ഐഡി കാർഡുമായി വിവിധ സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും ബന്ധിപ്പിക്കുന്ന സാഹചര്യത്തിൽ ഇത് ജനങ്ങളെ കൂടുതൽ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെതിരെ അടുത്ത ഒന്നര മാസത്തിനുള്ളിൽ രാജ്യവ്യാപകമായി പഞ്ചായത്ത് തലത്തിൽ ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ എന്ന പേരിൽ പ്രചാരണം ആരംഭിക്കുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix