Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സർക്കാർ കുടിശ്ശിക 3500 കോടി കടന്നു; പുതിയ പദ്ധതികൾ പ്രതിസന്ധിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സർക്കാരിൽനിന്ന് ലഭിക്കാനുള്ള കുടിശ്ശിക 3,500 കോടി രൂപ കടന്നതോടെ പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ മടിച്ച് കരാറുകാർ. ടാർ ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളുടെ വില കുതിച്ചുയരുന്നതിനൊപ്പം ഒന്നര വർഷത്തിലേറെയായി പണം ലഭിക്കാതായതും കരാറുകാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജനുവരി മുതൽ പുതിയ കരാറുകൾ ഏറ്റെടുക്കാതെ സമരം തുടങ്ങുമെന്ന് കരാറുകാരുടെ സംഘടനകൾ അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് മുതൽ തദ്ദേശ സ്വയംഭരണ വകുപ്പ് വരെയുള്ള വിവിധ വകുപ്പുകളിലായി ഒന്നര വർഷത്തിലേറെയായി കരാറുകാർക്ക് കുടിശ്ശികയുണ്ട്. ജല അതോറിറ്റിയിൽ അറ്റകുറ്റപ്പണികളുടെ മാത്രം കുടിശ്ശിക 250 കോടി രൂപയാണ്. സമരം ആരംഭിക്കുന്നതിന് മുമ്പുതന്നെ പുതിയ പ്രവൃത്തികൾ ഏറ്റെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കരാറുകാർ. പത്തുലക്ഷം രൂപയിൽ താഴെയുള്ള ചെക്കുകൾ മാത്രമാണ് നിലവിൽ ട്രഷറിയിൽനിന്ന് മാറിനൽകുന്നതെന്നും കരാറുകാർ പറയുന്നു.

പലിശയ്ക്ക് പണം കടം വാങ്ങി നിർമാണം പൂർത്തിയാക്കിയ പദ്ധതികളുടെ തുക പോലും ലഭിക്കാത്തത് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. വിവിധ വകുപ്പുകളിൽ നിന്നായി 3,500 കോടി രൂപയിലധികമാണ് കരാറുകാർക്ക് ലഭിക്കാനുള്ളത്. ഇതോടെ ചെറുകിട പദ്ധതികളിൽ പലതും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യമാണെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

നിർമാണ സാമഗ്രികളുടെ വില വർധിക്കുന്നതിനൊപ്പം ക്വാറി ഉൽപ്പന്നങ്ങളുടെ ദൗർലഭ്യവും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. വൻകിട കരാറുകാർക്ക് കൃത്യമായി പണം അനുവദിക്കുമ്പോൾ ചെറുകിട കരാറുകാരെ സർക്കാർ അവഗണിക്കുകയാണെന്നും ആക്ഷേപമുണ്ട്.

കാലാനുസൃതമായി എസ്റ്റിമേറ്റ് പുതുക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 17ന് ജല അതോറിറ്റിക്ക് കീഴിലെ കരാറുകാർ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികളിൽനിന്ന് വിട്ടുനിന്നായിരിക്കും സമരം. ജനുവരി മുതൽ പുതിയ കരാറുകളൊന്നും ഏറ്റെടുക്കില്ലെന്ന് ഓൾ കേരള കോൺട്രാക്ടേഴ്സ് അസോസിയേഷനും പ്രഖ്യാപിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix