Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സാൻഡ്‌പേപ്പർ വിവാദം: ഉസ്മാൻ ഖ്വാജയുടെ വെളിപ്പെടുത്തലുകൾക്ക് പിന്തുണയുമായി ഡേവിഡ് വാർണർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സിഡ്‌നി: സാൻഡ്‌പേപ്പർ വിവാദത്തിൽ മുൻ താരം ഉസ്മാൻ ഖ്വാജ നടത്തിയ വെളിപ്പെടുത്തലുകളെ പിന്തുണച്ച് ഓസ്‌ട്രേലിയൻ മുൻ ഓപ്പണർ ഡേവിഡ് വാർണർ. വിവാദവുമായി ബന്ധപ്പെട്ട സത്യം പൂർണമായി പുറത്തുവരണമെന്നും അന്നത്തെ അന്വേഷണരീതി അപൂർണമായിരുന്നുവെന്നും വാർണർ വിമർശിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഖ്വാജയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചത്.

എട്ട് വർഷത്തിന് ശേഷം ഈ വിഷയം വീണ്ടും ചർച്ചയാകുന്നതെന്തിനെന്ന ചോദ്യത്തിനുപകരം, അന്നത്തെ സംഭവങ്ങളിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് വാർണർ ആവശ്യപ്പെട്ടത്. ‘ഈ വിഷയത്തിൽ സംസാരിച്ചിട്ട് എട്ട് വർഷമായി. ഉസ്മാൻ ഖ്വാജ, നിങ്ങൾക്ക് എന്റെ പൂർണ പിന്തുണയുണ്ട്. നിങ്ങൾ പറഞ്ഞത് നൂറ് ശതമാനവും ശരിയാണ്. എല്ലാവരും സത്യം അറിയാൻ ആഗ്രഹിച്ചിരുന്നു. നിങ്ങൾ അത് തുറന്നുപറഞ്ഞു. അതിന് നന്ദി’ – വാർണർ പറഞ്ഞു.

2018-ലെ പന്ത് ചുരണ്ടൽ വിവാദത്തിന് പിന്നാലെ നടന്ന അന്വേഷണത്തെയും വാർണർ ചോദ്യം ചെയ്തു. കാമറൂൺ ബാൻക്രോഫ്റ്റിനൊപ്പം ഉണ്ടായിരുന്ന ഉസ്മാൻ ഖ്വാജയെ അന്വേഷണസംഘം ചോദ്യം ചെയ്തില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരക്കിട്ട് പൂർത്തിയാക്കിയ അപൂർണമായ അന്വേഷണമായിരുന്നു അതെന്നും വാർണർ വിമർശിച്ചു. ആരെയും കുറ്റപ്പെടുത്തുകയല്ലെന്നും ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പാക്കുന്നതിനൊപ്പം സത്യം കൃത്യമായി പരിശോധിക്കപ്പെടണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദം തന്റെ കുടുംബത്തിലുണ്ടാക്കിയ വ്യക്തിപരമായ ആഘാതത്തെക്കുറിച്ചും വാർണർ സംസാരിച്ചു. സംഭവങ്ങളെക്കുറിച്ച് മക്കൾ ചോദിച്ചതിനെത്തുടർന്ന് അടുത്തിടെ മകൾക്ക് കാര്യങ്ങൾ വിശദീകരിച്ചുനൽകിയെന്നും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ എട്ട് വർഷത്തിനിടെ മാധ്യമങ്ങളിലൂടെ നിരവധി തെറ്റായ വിവരങ്ങളും പ്രസ്താവനകളും പുറത്തുവന്നിരുന്നു. അതുകൊണ്ടാണ് മക്കളോട് യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്ന് വിശദീകരിക്കേണ്ടിവന്നതെന്നും വാർണർ പറഞ്ഞു.

പ്രത്യേകിച്ച് 12 വയസ്സുള്ള മകൾ ഐവി, എന്തുകൊണ്ടാണ് തങ്ങളെ തടഞ്ഞുവെച്ചതെന്നും ഇത്രയധികം ക്യാമറകൾ ഉണ്ടായിരുന്നതെന്നും ടെലിവിഷനിൽ കരഞ്ഞതെന്തിനാണെന്നും ചോദിച്ചിരുന്നതായി വാർണർ പറഞ്ഞു. തന്റെ കുടുംബത്തിനും സ്റ്റീവ് സ്മിത്തിന്റെയും കാമറൂൺ ബാൻക്രോഫ്റ്റിന്റെയും കുടുംബങ്ങൾക്കും ഈ കാലഘട്ടം ഏറെ പ്രയാസകരമായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.

2018-ലെ പന്ത് ചുരണ്ടൽ വിവാദത്തിൽ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവർ മാത്രമാണ് ഉത്തരവാദികളെന്നായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെയും ബന്ധപ്പെട്ടവരുടെയും ഇതുവരെയുള്ള വിശദീകരണം. സംഭവത്തെത്തുടർന്ന് സ്മിത്തിനും വാർണർക്കും അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റിൽനിന്ന് 12 മാസത്തെ വിലക്കും ബാൻക്രോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കും ലഭിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix