Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യൂത്ത് ലീഗ് സമ്മേളനത്തിൽ ചെന്നിത്തല പങ്കെടുക്കാത്തതിൽ ലീഗിനെ പരിഹസിച്ച് കെ.ടി. ജലീൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ മുസ്‌ലിം ലീഗ് പക്ഷം പിടിച്ചതാണ് രമേശ് ചെന്നിത്തല എറണാകുളത്ത് നടന്ന യൂത്ത് ലീഗ് സമ്മേളനത്തിൽ പങ്കെടുക്കാത്തതിന് കാരണമെന്ന പരോക്ഷ വിമർശനവുമായി കെ.ടി. ജലീൽ. മുസ്‌ലിം ലീഗിനെ പരിഹസിച്ചും വിമർശിച്ചും ഫേസ്ബുക്കിലൂടെയാണ് ജലീൽ രംഗത്തെത്തിയത്.

‘അയൽവീട്ടിലെ കാര്യത്തിൽ തലയിട്ട് കുടുക്കിലായ ലീഗ്!’ എന്ന തലക്കെട്ടിലാണ് ജലീലിന്റെ കുറിപ്പ്. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ പക്ഷം പിടിച്ച മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ നിലപാടിന് വലിയ വില നൽകേണ്ടിവരുമെന്നാണ് കുറിപ്പിലെ പരാമർശം.

രമേശ് ചെന്നിത്തല യൂത്ത് ലീഗ് സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നത് ഇതിന്റെ സൂചനയാണെന്നും ജലീൽ പരിഹസിച്ചു. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ലീഗ് തങ്ങളുടെ അവകാശമായി കാണുകയാണെന്നും അദ്ദേഹം വിമർശിച്ചു.

മുൻ മുഖ്യമന്ത്രി കെ. കരുണാകരനെ മാറ്റി എ.കെ. ആന്റണിയെ മുഖ്യമന്ത്രിയാക്കാൻ ലീഗ് ഇടപെട്ടത് വിജയിച്ചതോടെയാണ് കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ലീഗ് തുടങ്ങിയതെന്നും ജലീൽ കുറിച്ചു.

യുഡിഎഫിലെ മറ്റ് ഘടകകക്ഷികൾ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തെ അംഗീകരിച്ചപ്പോൾ ലീഗ് പ്രത്യേക നിലപാട് സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രത്യേക വ്യക്തിയെ പിന്തുണച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇതോടെ മത്സരരംഗത്തുണ്ടായിരുന്ന മറ്റ് നേതാക്കൾക്ക് അതൃപ്തിയുണ്ടായെന്നും അവർക്ക് തിരിച്ചടി നൽകാൻ അവസരം ലഭിക്കുമ്പോൾ അത് ഉപയോഗിക്കുമെന്നും ജലീൽ അഭിപ്രായപ്പെട്ടു.

മുനവ്വറലി തങ്ങൾ ഉൾപ്പെടെയുള്ള യൂത്ത് ലീഗ് നേതാക്കൾക്കെതിരെ ഗതാഗതം തടസ്സപ്പെടുത്തിയതിന് പൊലീസ് കേസെടുത്ത സംഭവവും ജലീൽ തന്റെ കുറിപ്പിൽ പരാമർശിച്ചു. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തർക്കത്തിൽ ഇടപെട്ടതിന്റെ വിലയാണോ ലീഗിന് ഇപ്പോൾ നൽകേണ്ടിവരുന്നതെന്നും അദ്ദേഹം ചോദിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix