Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ; ‘യുഗ് യുഗീൻ ഭാരത്’ മ്യൂസിയത്തിന് 3,230 കോടി രൂപ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ. നോർത്ത്, സൗത്ത് ബ്ലോക്കുകളിലായി ‘യുഗ് യുഗീൻ ഭാരത്’ എന്ന പേരിൽ മ്യൂസിയം നിർമിക്കാനാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. പദ്ധതിക്കായി 3,230 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും സാംസ്കാരിക പൈതൃകവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതാകും മ്യൂസിയമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നോർത്ത്, സൗത്ത് ബ്ലോക്കുകളിലെ സർക്കാർ ഓഫീസുകൾ പുതിയ സേവാ തീർത്ഥിലേക്ക് മാറ്റിയ സാഹചര്യത്തിൽ, ചരിത്രപ്രാധാന്യമുള്ള ഈ കെട്ടിടങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്.

ഒരു ലക്ഷത്തിലധികം ചതുരശ്ര മീറ്റർ വിസ്തൃതിയിലായിരിക്കും മ്യൂസിയത്തിന്റെ ഗാലറികൾ ഒരുക്കുക. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നായ പാരീസിലെ ലൂവ്ര് മ്യൂസിയത്തിന് 73,000 ചതുരശ്ര മീറ്ററും ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിന് 70,000 ചതുരശ്ര മീറ്ററുമാണ് വിസ്തൃതി.

പ്രതിദിനം 30,000 സന്ദർശകരെയും പ്രതിവർഷം ഒരു കോടിയോളം സന്ദർശകരെയും ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാകും മ്യൂസിയം സജ്ജീകരിക്കുകയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ ചരിത്രവും പൈതൃകവും അടുത്തറിയാൻ ലോകമെമ്പാടുമുള്ള സന്ദർശകർക്ക് അവസരമൊരുക്കുന്നതാകും പദ്ധതി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix