Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വീട്ടിൽ കയറി അയൽവാസിയെ വെട്ടി; പ്രതി അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: വീട്ടിൽ അതിക്രമിച്ച് കയറി അയൽവാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. അമ്പലവയൽ കുമ്പളേരി ചീനിക്കമൂല ഉന്നതിയിലെ ശിവദാസൻ (38) ആണ് അറസ്റ്റിലായത്. വധശ്രമത്തിനാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്.

ചീനിക്കമൂല ഉന്നതിയിലെ സുരേഷ് (34) ആണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. മദ്യപാനത്തെ തുടർന്നുണ്ടായ വാക്കുതർക്കവും അതിനെ തുടർന്നുള്ള വൈരാഗ്യവുമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.

നവംബർ 8ന് പുലർച്ചെയായിരുന്നു സംഭവം. സുരേഷിന്റെ വീടിന്റെ മുറ്റത്തേക്ക് അതിക്രമിച്ച് കയറിയ ശിവദാസൻ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണത്തിൽ സുരേഷിന്റെ കവിളെല്ലിന് പൊട്ടലേൽക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

വീണ്ടും വെട്ടാൻ ശ്രമിച്ചപ്പോൾ സുരേഷ് ഒഴിഞ്ഞുമാറിയതിനാലാണ് കൂടുതൽ അപകടം ഒഴിവായത്. അമ്പലവയൽ എസ്.എച്ച്.ഒ ജെസ്വിൻ ജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix