Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പൊലീസ് അസോസിയേഷനുകളുടെ പുനഃസംഘടന; സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പൊലീസ് അസോസിയേഷനുകളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന് ആശ്വാസം. സംഘടനകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടാക്കി കുറച്ച സർക്കാർ ഉത്തരവ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.

പൊലീസ് സംഘടനകളുടെ എണ്ണം കുറയ്ക്കുന്നത് ജീവനക്കാരുടെ മൗലികമായ സംഘടിക്കാനുള്ള അവകാശം ലംഘിക്കുന്നില്ലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. ഏതെങ്കിലും ഒരു അസോസിയേഷനിൽ അംഗമായി പ്രവർത്തിക്കാൻ എല്ലാവർക്കും അവസരമുണ്ടെന്നും സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.

സർക്കാർ നിയോഗിച്ച അഡ്ഹോക്ക് കമ്മിറ്റി അംഗം ജി.ആർ. അജിത് നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നേരത്തെ, മൂന്ന് പൊലീസ് സംഘടനകളിൽ ഒന്നിനെ ഒഴിവാക്കി രണ്ടാക്കി ചുരുക്കാനുള്ള സർക്കാർ തീരുമാനം ജീവനക്കാരുടെ സംഘടിക്കാനുള്ള അവകാശത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.

പുതിയ ക്രമീകരണം അനുസരിച്ച് സിവിൽ പൊലീസ് ഓഫീസർ മുതൽ ഗ്രേഡ് എസ്.ഐ വരെയുള്ളവർ പൊലീസ് അസോസിയേഷനിലും എസ്.ഐ മുതൽ നോൺ ഐപിഎസ് എസ്.പി വരെയുള്ളവർ കേരള പൊലീസ് സീനിയർ ഓഫീസേഴ്‌സ് അസോസിയേഷനിലും അംഗങ്ങളാകും. നിർത്തലാക്കിയ സംഘടനയുടെ ആസ്തികൾ 60:40 അനുപാതത്തിൽ രണ്ട് സംഘടനകൾക്കായി വീതിച്ചുനൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix