മലപ്പുറം: തദ്ദേശ വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കെ.എം. ഷാജിയെ പരിഹസിച്ച് സി.പി.ഐ.എം നേതാവ് കെ.ടി. ജലീൽ. സൂര്യൻ കറങ്ങുന്നത് ലീഗിന്റെ ഔദാര്യമാണെന്ന് പറയാതിരുന്നത് ഭാഗ്യമെന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള ജലീലിന്റെ പരിഹാസം.
സൂര്യനും ഭൂമിയും ചന്ദ്രനും മറ്റ് ഗ്രഹങ്ങളും സ്വന്തം ഭ്രമണപഥങ്ങളിൽ സഞ്ചരിക്കുന്നതിൽ ലീഗിനും യൂത്ത് ലീഗിനും പങ്കുണ്ടെന്ന് പറയാതിരുന്നതിന് പഴയ സുഹൃത്തിന് ഒരായിരം നന്ദിയെന്നും ജലീൽ കുറിച്ചു. ഇതേ മാതൃകയിലുള്ള അവകാശവാദങ്ങളാണ് മുസ്ലിം സമുദായത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ടും ലീഗ് നേതാക്കൾ അണികളോട് ഉന്നയിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ഏത് അവകാശവാദം ഉന്നയിക്കുമ്പോഴും അതിന് ഒരു യുക്തിയൊക്കെ വേണ്ടേയെന്നും ബുദ്ധിയുള്ളവർ നാട്ടിലുണ്ടെന്ന ബോധമെങ്കിലും വേണമെന്നും കെ.ടി. ജലീൽ കുറിച്ചു. രാഷ്ട്രീയത്തെക്കുറിച്ച് പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



