Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വാഴക്കുലയിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; മൂന്ന് കൂട്ടാളികളെ കൂടി തിരിച്ചറിഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: വാഴക്കുലകളിൽ ഒളിപ്പിച്ച് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ സംഭവത്തിൽ കർണാടക പൊലീസും അന്വേഷണം തുടങ്ങി. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ തേടി കർണാടക പൊലീസ് എറണാകുളം റൂറൽ പൊലീസിനെ സമീപിച്ചു. ഇതിനിടെ, കേസിലെ മുഖ്യപ്രതി ധനേഷിന്റെ മൂന്ന് കൂട്ടാളികളെ കൂടി പൊലീസ് തിരിച്ചറിഞ്ഞു. ആലപ്പുഴ, എറണാകുളം സ്വദേശികളായ ഇവർ നിലവിൽ ഒളിവിലാണെന്നാണ് വിവരം.

മൂന്ന് പ്രതികളുടെയും ഫോണുകൾ കഴിഞ്ഞ മൂന്ന് ദിവസമായി സ്വിച്ച്ഓഫാണ്. ഇവരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതികൾക്കായി ആലുവ പൊലീസ് മൈസൂരുവിലും ബെംഗളൂരുവിലും പരിശോധന നടത്തും.

കഴിഞ്ഞ ദിവസം ആലുവയിൽ 185 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ അറസ്റ്റിലായ ഹരികൃഷ്ണന്റെ ഫോണിൽ നിന്നാണ് ലഹരിക്കടത്തിന്റെ പുതിയ രീതിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. വാഴക്കുലകളിൽ ഒളിപ്പിച്ച് കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്നതായിരുന്നു പ്രതികളുടെ രീതി.

‘ഡാനി ഭായ്’ എന്നറിയപ്പെടുന്ന ധനേഷിന്റെ നേതൃത്വത്തിൽ ആസൂത്രിതമായാണ് ലഹരിക്കടത്ത് നടത്തിയിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കർണാടകയിലെ മൈസൂരുവിനടുത്ത് നഞ്ചൻഗുഡുവിലാണ് ധനേഷ് താമസിച്ചിരുന്നത്. ഇയാൾക്ക് ഇവിടെ വാഴത്തോട്ടമുണ്ട്. ഈ വാഴത്തോട്ടം കേന്ദ്രീകരിച്ചാണ് ലഹരിക്കടത്ത് നടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേരളത്തിലേക്ക് എത്തിക്കുന്ന വാഴക്കുല ലോഡുകളിൽ ചിലതിൽ ലഹരിമരുന്ന് ഒളിപ്പിച്ചാണ് കടത്തിയിരുന്നത്.

ജർമ്മനിയിൽ നിന്ന് അഗ്രികൾച്ചറിൽ ബിരുദം നേടിയിട്ടുള്ളയാളാണ് അറസ്റ്റിലായ ധനേഷ് എസ്. നായർ. മികച്ച യുവ കർഷകനുള്ള അവാർഡുകളും ഇയാൾ നേടിയിട്ടുണ്ട്. അങ്കമാലിയിൽ നിന്നാണ് ധനേഷിനെ പൊലീസ് പിടികൂടിയത്. ഇയാളുടെ ബാഗിൽ നിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും എട്ട് ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിരുന്നു.

ലഹരിക്കടത്തിനായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും ധനേഷ് പ്രധാന പങ്കുവഹിച്ചിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതിയുടെ ഫോണിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ലഹരിക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും വിതരണ ശൃംഖലയെയും കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix