Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചേരാനല്ലൂർ അപകടം; വീണ്ടും മൊഴി നൽകി 17കാരൻ; മുൻപും കാർ, ബൈക്ക് ഓടിച്ചിരുന്നതായി സമ്മതം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ 17കാരന്റെ മൊഴി അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തി. ഇന്നലെയാണ് പൊലീസ് വീണ്ടും മൊഴിയെടുത്തത്. പിതാവിന്റെ സാന്നിധ്യമില്ലാതെ മൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകിയിരുന്നു.

സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും മൊഴിയെടുത്തതെന്നാണ് പൊലീസ് വിശദീകരണം. നേരത്തെയും വാഹനം ഓടിച്ചിട്ടുണ്ടെന്ന് 17കാരൻ സമ്മതിച്ചതായാണ് വിവരം. കാർ, ബൈക്ക് എന്നിവ ഓടിച്ചിട്ടുണ്ടെന്നും ബൈക്കിൽ സ്കൂളിൽ പോയിട്ടുണ്ടെന്നും മൊഴി നൽകിയതായാണ് സൂചന.

എന്നാൽ വാഹനമോടിക്കുന്ന വിവരം പിതാവിന് അറിയില്ലായിരുന്നുവെന്നും പിതാവ് അറിയാതെയാണ് വാഹനങ്ങൾ ഓടിച്ചിരുന്നതെന്നും 17കാരൻ മൊഴി നൽകിയെന്നാണ് വിവരം. സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും.

കഴിഞ്ഞ ഒക്ടോബർ 25ന് പുലർച്ചെ 2.20നാണ് ചേരാനല്ലൂർ കണ്ടെയ്‌നർ റോഡിൽ മരപ്പറമ്പിലെ ഫോർഡ് ഷോറൂമിന് സമീപം അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ ബെൻസ് കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ചിരുന്നു.

മഴയുള്ള സമയത്ത് മണിക്കൂറിൽ 108 കിലോമീറ്ററിലധികം വേഗത്തിലായിരുന്നു 17കാരൻ കാർ ഓടിച്ചിരുന്നതെന്നാണ് ആരോപണം. ഒരു കൈകൊണ്ട് സ്റ്റിയറിങ് നിയന്ത്രിക്കുകയും മറ്റേ കൈകൊണ്ട് മൊബൈൽ ഫോണിൽ സ്പീഡോമീറ്ററിലെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്താണ് വാഹനം ഓടിച്ചതെന്ന് മരിച്ച ജയബാലകൃഷ്ണന്റെ മക്കൾ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചിരുന്നു.

17കാരന്റെ മൊഴിയും സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ടും കേസിന്റെ തുടർനടപടികളിൽ നിർണായകമാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix