Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആത്മഹത്യാ പ്രേരണ കേസ്; ഏനാത്ത് പൊലീസിന് വീഴ്ചയെന്ന് ആരോപണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി പ്രതിയായ ആത്മഹത്യാ പ്രേരണ കേസിൽ ഏനാത്ത് പൊലീസിനെതിരെ ഗുരുതര ആരോപണം. പത്തനംതിട്ട കടമ്പനാട് സ്വദേശിനിയായ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസ് വീഴ്ച വരുത്തിയെന്ന് തെളിയിക്കുന്നതായി ആരോപിക്കപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

യുവതിക്ക് ഭർത്താവിൽ നിന്ന് മർദനമേറ്റ വിവരം പൊലീസിന് നേരത്തെ അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. യുവതിക്ക് മർദനമേറ്റിട്ടുണ്ടെന്ന് സി.ഐ, എസ്.ഐയോട് പറയുന്നത് പൊലീസ് സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. 2026 ഫെബ്രുവരി 14ന് രാവിലെ 10.10നാണ് ഈ സംഭാഷണം നടന്നത്.

യുവതിയുടെ ഫോൺ ഭർത്താവ് അനിൽകുമാർ എടുത്തുകൊണ്ടുപോയെന്നും സി.ഐ പറയുന്നുണ്ട്. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകൾ ഉണ്ടായതെന്ന് ഡോക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കുകളുണ്ടായിരുന്നതായി ഇൻക്വസ്റ്റ് റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.

ഭർത്താവിനെതിരെ പരാതി ഉണ്ടായിരുന്നിട്ടും പൊലീസ് സുഹൈൽ അൻസാരിയെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ ഭർത്താവ് അനിൽകുമാറിനെ അറസ്റ്റ് ചെയ്തത്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് എട്ടുമാസം മുമ്പാണ് സുഹൈലിനെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട കടമ്പനാട്ടെ സ്വകാര്യ സ്കൂളിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന 35കാരിയെ ഫെബ്രുവരി 14ന് പുലർച്ചെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൈൽ അൻസാരിയും യുവതിയും ഒരേ സ്വകാര്യ സ്കൂളിൽ ജോലി ചെയ്തിരുന്നു. യുവതി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലും ഡയറി കുറിപ്പുകളിലും സുഹൈൽ അൻസാരിയിൽ നിന്ന് മാനസികവും ശാരീരികവുമായ പീഡനങ്ങൾ നേരിട്ടതായി പരാമർശമുണ്ടായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix