Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡീസൽ വിലവർധനയുടെ ഭൂരിഭാഗവും സർക്കാർ വഹിച്ചു; കർഷകരെ സംരക്ഷിച്ചെന്ന് പ്രധാനമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയർന്നപ്പോഴും രാജ്യത്തെ കർഷകരെയും സാധാരണക്കാരെയും സംരക്ഷിക്കാൻ ഡീസൽ വിലവർധനയുടെ ഭൂരിഭാഗവും കേന്ദ്ര സർക്കാർ വഹിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലിറ്ററിന് 50 രൂപയെങ്കിലും വർധിപ്പിക്കേണ്ട സാഹചര്യമുണ്ടായിരുന്നെങ്കിലും ഏഴ് രൂപ മാത്രമാണ് കൂട്ടിയത്. ബാക്കി 43 രൂപയുടെ അധികബാധ്യത സർക്കാർ ഏറ്റെടുക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യ ടുഡേ സംഘടിപ്പിച്ച കിസാൻ തക് ഭാരത് അഗ്രികൾച്ചർ കോൺഫറൻസ് 2026ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഏതാനും ആഴ്ചകൾക്കുള്ളിൽ ബാരലിന് 70 ഡോളറിൽ നിന്ന് 122 ഡോളറായി ഉയർന്നതായി മോദി പറഞ്ഞു. ഇതേ കാലയളവിൽ അയൽരാജ്യങ്ങളിൽ ഡീസൽ വില 40 മുതൽ 50 ശതമാനം വരെ വർധിച്ചു. എന്നാൽ ഇന്ത്യയിൽ ജനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാകാത്ത വിധം വില നിയന്ത്രിച്ചുനിർത്താൻ സർക്കാരിന് കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇന്ധനവില വർധനയുടെ ആഘാതത്തിൽ നിന്ന് ഉപഭോക്താക്കളെയും കർഷകരെയും സംരക്ഷിക്കുന്നതിനായി പ്രതിമാസം 14,000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ 12 വർഷത്തിനിടെ കർഷകർക്ക് മിതമായ നിരക്കിൽ വളം ലഭ്യമാക്കാൻ 16 ലക്ഷം കോടി രൂപ ചെലവഴിച്ചതായും മോദി പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ 5,000 രൂപ വിലയുള്ള ഒരു ചാക്ക് ഡി.എ.പി വളം ഇന്ത്യയിലെ കർഷകർക്ക് 1,300 രൂപയ്ക്കാണ് നൽകുന്നത്. ഏകദേശം 3,000 രൂപ വിലയുള്ള ഒരു ചാക്ക് യൂറിയ 300 രൂപയിൽ താഴെയും ലഭ്യമാക്കുന്നു.

കർഷകരുടെ ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിനും ആഗോള വിപണിയിലെ പ്രതിസന്ധികളിൽ നിന്ന് കാർഷിക മേഖലയെ സംരക്ഷിക്കുന്നതിനും കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix