Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യുഎഇ ഫുജൈറയിൽ വൻ വാഹനാപകടം; 14 മരണം, 30 പേർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ വൻ വാഹനാപകടത്തിൽ 14 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ഉണ്ടായ അപകടത്തിൽ 18 കാറുകളും അഞ്ച് ട്രക്കുകളും ഉൾപ്പെടെ 23 വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. യുഎഇ ആഭ്യന്തര മന്ത്രാലയമാണ് മരണവിവരം സ്ഥിരീകരിച്ചത്.

നിയന്ത്രണം വിട്ട ട്രക്ക് മറ്റൊരു വാഹനത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടം ആരംഭിച്ചത്. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ വാഹനം ഗതാഗതക്കുരുക്കിൽ പതുക്കെ നീങ്ങുകയായിരുന്ന മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പിന്നാലെ ട്രക്കിന് തീപിടിക്കുകയും തീ മറ്റ് വാഹനങ്ങളിലേക്ക് പടരുകയും ചെയ്തു. ഇതോടെ അപകടത്തിന്റെ വ്യാപ്തി വർധിച്ചു.

ഫുജൈറയുടെ അതിർത്തിയിലുള്ള ശൈഖ് ഖലീഫ ബിൻ സായിദ് റോഡിൽ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. യുഎഇയുടെ കിഴക്കൻ, മധ്യ മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. പരിക്കേറ്റ 30 പേരിൽ 15 പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ബാക്കിയുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. ഇന്ത്യ, ഒമാൻ, പാകിസ്താൻ, ബ്രസീൽ, ജോർദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർക്ക് പരിക്കേറ്റിട്ടുണ്ട്.

മരിച്ചവരിൽ യുഎഇ സ്വദേശികളും വിദേശികളുമുണ്ട്. തീപിടിത്തത്തിൽ കത്തിക്കരിഞ്ഞതിനാൽ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അപകടത്തിൽ ഇന്ത്യൻ പൗരന്മാരും മരിച്ചതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രാദേശിക അധികൃതരുമായി സഹകരിച്ച് ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ടെന്നും കോൺസുലേറ്റ് അറിയിച്ചു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. അപകടവുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഈ വർഷം യുഎഇയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ വാഹനാപകടമാണിത്. നേരത്തെ ജൂണിൽ ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ അപകടത്തിൽ ഏഴ് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix