Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡൽഹിയിൽ മൂന്ന് സ്പൈസ് ജെറ്റ് വിമാനങ്ങൾ റദ്ദാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ സാങ്കേതിക തകരാർ ഇന്ത്യയിലെ വിമാന സർവീസുകളെയും ബാധിച്ചു. തകരാറിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ നിന്നുള്ള മൂന്ന് സ്പൈസ് ജെറ്റ് വിമാനങ്ങൾ റദ്ദാക്കി. രണ്ട് വിമാനങ്ങൾ വൈകുകയും ചെയ്തു.

ഡൽഹിയിൽ നിന്ന് പൂനെ, ലേ, മുംബൈ എന്നിവിടങ്ങളിലേക്ക് പോകേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. ഡൽഹിയിൽ നിന്ന് ദർഭംഗയിലേക്കും മുംബൈയിലേക്കുമുള്ള രണ്ട് വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തിയത്.

മറ്റ് വിമാനക്കമ്പനികൾ ഇതുവരെ സർവീസുകളിൽ തടസം റിപ്പോർട്ട് ചെയ്തിട്ടില്ല. മൈക്രോസോഫ്റ്റ് തകരാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിമാന സർവീസുകളെ ഇത് ബാധിച്ചിട്ടില്ലെന്നും എയർ ഇന്ത്യ അറിയിച്ചു.

അതേസമയം, ഇൻഡിഗോയും ആകാശ എയറും യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നൽകി. യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ സമയവും സർവീസുമായി ബന്ധപ്പെട്ട മാറ്റങ്ങളും പരിശോധിക്കണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടു. ഡൽഹി വിമാനത്താവള അധികൃതരും യാത്രക്കാർക്ക് സമാന നിർദേശം നൽകിയിട്ടുണ്ട്.

വ്യാഴാഴ്ചയാണ് ഔട്ട്‌ലുക്ക്, ടീംസ് തുടങ്ങിയ മൈക്രോസോഫ്റ്റ് സേവനങ്ങളിൽ ആഗോളതലത്തിൽ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തത്. ഇമെയിൽ ഉൾപ്പെടെയുള്ള സേവനങ്ങൾ ഉപയോഗിക്കുന്നതിലും വിവിധ ആപ്പുകളുടെ പ്രവർത്തനത്തിലും ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് തടസം നേരിട്ടു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇതിനായി വിവിധ പരീക്ഷണങ്ങൾ നടത്തിവരികയാണെന്നും മൈക്രോസോഫ്റ്റ് എക്സിലൂടെ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix