Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സർക്കാർ കലണ്ടറിന് വൻ ഡിമാൻഡ്; 13 ദിവസം കൊണ്ട് വിറ്റത് 1.72 ലക്ഷം കോപ്പികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2027ലെ കലണ്ടറിന് വിപണിയിൽ വൻ സ്വീകാര്യത. വിൽപ്പന ആരംഭിച്ച് വെറും 13 ദിവസത്തിനുള്ളിൽ 1.72 ലക്ഷത്തിലധികം കലണ്ടറുകളാണ് വിറ്റഴിച്ചത്. ഒക്ടോബർ 23 മുതൽ നവംബർ 12 വരെയുള്ള കണക്കുകൾ പ്രകാരം ആകെ 1,72,836 കലണ്ടറുകൾ വിതരണം ചെയ്തു. ഇതിൽ 1,57,226 എണ്ണം പണം വാങ്ങി വിറ്റപ്പോൾ 15,610 എണ്ണം സൗജന്യമായി നൽകി.

ഓരോ 10 കലണ്ടറുകൾ വാങ്ങുമ്പോഴും ഒരെണ്ണം സൗജന്യമായി നൽകുന്ന രീതിയിലാണ് വിതരണം. 40 രൂപയാണ് ഒരു സർക്കാർ കലണ്ടറിന്റെ വില.

കഴിഞ്ഞ വർഷം മാർച്ച് മാസം വരെ ആകെ 1.65 ലക്ഷം കലണ്ടറുകളായിരുന്നു വിറ്റഴിച്ചിരുന്നത്. എന്നാൽ ഇത്തവണ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ കഴിഞ്ഞ വർഷത്തെ മൊത്തം വിൽപ്പന മറികടക്കാനായി. ഇതോടെ 2027ലെ കലണ്ടറുകൾ 10 ലക്ഷം എണ്ണം അച്ചടിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഇതുവരെ വിവിധ ഡിപ്പോകളിലായി 2,96,000 കലണ്ടറുകൾ എത്തിച്ചിട്ടുണ്ട്. ഇതിൽ 1,23,164 എണ്ണം മാത്രമാണ് നിലവിൽ സ്റ്റോക്കുള്ളത്.

വിൽപ്പനയിൽ തിരുവനന്തപുരവും എറണാകുളവും മുന്നിൽ

നവംബർ 12 വൈകിട്ട് വരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കലണ്ടറുകൾ വിതരണം ചെയ്തത് തിരുവനന്തപുരത്തെ ജി.സി.പി (GCP) പബ്ലിക്കേഷൻ വഴിയാണ്. ഇവിടെ 40,360 കലണ്ടറുകൾ വിതരണം ചെയ്തു. ഇതിൽ 36,749 എണ്ണം വിറ്റഴിക്കുകയും 3,611 എണ്ണം സൗജന്യമായി നൽകുകയും ചെയ്തു.

ജില്ലാ ഫോറം സ്റ്റോറുകളുടെ കണക്കിൽ എറണാകുളമാണ് മുന്നിൽ. കോട്ടയം (16,396), തൃശൂർ (14,001), പാലക്കാട് (13,117), കോഴിക്കോട് (12,665), കൊല്ലം (12,594), കണ്ണൂർ (12,145) എന്നിവിടങ്ങളിലും മികച്ച വിൽപ്പന രേഖപ്പെടുത്തി.

ഒക്ടോബർ 30 മുതൽ നവംബർ 10 വരെയുള്ള 12 ദിവസങ്ങളിൽ മാത്രം എറണാകുളത്ത് 23,615 കലണ്ടറുകൾ വിറ്റഴിഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 15,998 കലണ്ടറുകളായിരുന്നു വിറ്റത്.

കോട്ടയത്ത് മുൻവർഷത്തെ 13,000 എന്ന കണക്ക് 14,970 ആയി ഉയർന്നു. തൃശൂരിൽ 13,000ൽ നിന്ന് 13,748 ആയും കോഴിക്കോട്ട് 10,000ൽ നിന്ന് 12,628 ആയും വിൽപ്പന വർധിച്ചു.

കൊല്ലത്താണ് ശ്രദ്ധേയമായ വർധന രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 7,000 കലണ്ടറുകൾ വിറ്റ സ്ഥാനത്ത് ഇത്തവണ 12,577 കലണ്ടറുകൾ വിറ്റഴിച്ചു. മലപ്പുറത്തും 6,000ൽ നിന്ന് 8,466 ആയി വിൽപ്പന ഉയർന്നു.

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ വിൽപ്പനയിൽ ഉണ്ടായ ഈ വർധനയാണ് കൂടുതൽ കലണ്ടറുകൾ അച്ചടിക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്നിൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix