Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

BCCI അണ്ടർ-19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 17കാരിയായ ക്രിക്കറ്റ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെലങ്കാന: ബിസിസിഐ അണ്ടർ-19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 17കാരിയായ ക്രിക്കറ്റ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ യലാൽ മണ്ഡലത്തിലെ സംഗയപള്ളി സ്വദേശിനി നന്ദിനിയെയാണ് വികാരാബാദ് ടൗണിലെ മധു കോളനിയിൽ മുത്തശ്ശിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പഠനത്തിനും ക്രിക്കറ്റ് പരിശീലനത്തിനുമായാണ് നന്ദിനി മുത്തശ്ശിയുടെ വീട്ടിൽ താമസിച്ചിരുന്നത്.

രണ്ട് യുവാക്കളുടെ നിരന്തരമായ ശല്യവും മാനസിക പീഡനവുമാണ് നന്ദിനിയുടെ മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. അനിൽ, കൃഷ്ണ എന്നീ യുവാക്കൾ നന്ദിനിയെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. പ്രണയം നടിച്ച് അനിൽ നന്ദിനിയെ പിന്തുടർന്നിരുന്നുവെന്നും കൃഷ്ണ ഇതിന് പിന്തുണ നൽകിയിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

ശനിയാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് വികാരാബാദ് സർക്കിൾ ഇൻസ്‌പെക്ടർ രഘു അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. നന്ദിനിയുടെ പിതാവ് നൽകിയ പരാതിയിൽ ദുരൂഹ മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനൽകി.

നന്ദിനിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമ അക്കൗണ്ടുകളും പരിശോധിച്ചുവരികയാണെന്ന് സി.ഐ രഘു വ്യക്തമാക്കി. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ആരോപണവിധേയരായ രണ്ട് യുവാക്കളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

സംഭവത്തിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങളും ബന്ധുക്കളും വികാരാബാദിൽ റോഡ് ഉപരോധിച്ചു. ആരോപണവിധേയരായ യുവാക്കളെ ഉടൻ അറസ്റ്റ് ചെയ്ത് കർശന നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിഷേധക്കാരുമായി ചർച്ച നടത്തുകയും തെളിവുകൾ പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix