Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മയാമി വിമാനത്താവളത്തിൽ യാത്രാവിമാനവും ചരക്കുവിമാനവും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടൺ: അമേരിക്കയിലെ ഫ്ലോറിഡയിലുള്ള മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ യാത്രാവിമാനവും ചരക്കുവിമാനവും കൂട്ടിയിടിച്ചു. യുപിഎസിന്റെ ബോയിങ് 767 ചരക്കുവിമാനവും കോപ എയർലൈൻസിന്റെ ബോയിങ് 737 യാത്രാവിമാനവുമാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാത്രി പ്രാദേശിക സമയം ഒൻപതേകാലോടെയായിരുന്നു സംഭവം.

മയാമിയിൽനിന്ന് കൊളംബിയയിലെ ബഗോട്ടയിലേക്ക് പുറപ്പെടാനിരിക്കുകയായിരുന്നു യുപിഎസ് വിമാനം. പാനമയിൽനിന്ന് എത്തിയതായിരുന്നു കോപ എയർലൈൻസിന്റെ വിമാനം. കൂട്ടിയിടിക്ക് തൊട്ടുമുമ്പും ശേഷവുമുള്ള എയർ ട്രാഫിക് കൺട്രോൾ (എടിസി) ആശയവിനിമയങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു വിമാനം ഏറെ മുന്നോട്ടുനീങ്ങിയെന്നും മറ്റൊരു വിമാനത്തിന്റെ ചിറക് അതിൽ തട്ടിയെന്നുമാണ് ഒരു പൈലറ്റ് ആശയവിനിമയത്തിനിടെ വ്യക്തമാക്കിയതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പാനമയിൽനിന്നെത്തി ലാൻഡ് ചെയ്ത കോപ എയർലൈൻസ് വിമാനത്തിന്റെ പാതയിലേക്ക് യുപിഎസ് വിമാനം നീങ്ങിയെത്തുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. കോപ വിമാനത്തിന് വഴിമാറിക്കൊടുക്കണമെന്ന് യുപിഎസ് വിമാനത്തിലെ ജീവനക്കാർക്ക് എയർ ട്രാഫിക് കൺട്രോളർ നിർദേശം നൽകിയിരുന്നു. കൂട്ടിയിടിയിൽ യുപിഎസ് വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. കോപ എയർലൈൻസ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിലൊരാൾ പകർത്തിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ രണ്ട് വിമാനങ്ങളും വെവ്വേറെ ടാക്സിവേകളിലേക്ക് മാറ്റി.

അപകടത്തിൽ രണ്ട് യാത്രക്കാർക്ക് നേരിയ പരിക്കേറ്റു. എന്നാൽ ഇവർക്ക് വൈദ്യസഹായം ആവശ്യമായിരുന്നില്ലെന്നാണ് വിവരം. കൂട്ടിയിടിയുണ്ടായിട്ടും വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ സംഭവം ബാധിച്ചില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix