Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കരാർപ്രകാരമുള്ള വെള്ളം നൽകില്ലെന്ന് തമിഴ്‌നാട്; ചർച്ച പരാജയം, കേരളത്തിന് വൻ തിരിച്ചടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പറമ്പിക്കുളം-ആളിയാർ കരാർപ്രകാരം കേരളത്തിന് വെള്ളം നൽകാനാകില്ലെന്ന നിലപാടുമായി തമിഴ്‌നാട്. ഇതോടെ കേരളത്തിന് നഷ്ടമാകുക 8,000 കോടി ലിറ്റർ വെള്ളം. പാലക്കാട് ചിറ്റൂർ, തൃശ്ശൂർ ചാലക്കുടി മേഖലകളിലെ കൃഷിയെയും കുടിവെള്ള പദ്ധതികളെയും ഇത് ബാധിക്കും. ഷോളയാറിലെ വൈദ്യുതോത്പാദനത്തിലും കുറവുണ്ടാകും. കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥതല പ്രതിനിധികൾ വെള്ളിയാഴ്ച കോതമംഗലത്ത് നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞതോടെ ഇനി സെക്രട്ടറിതലത്തിലോ സർക്കാർതലത്തിലോ ചർച്ചകൾ വേണ്ടിവരും.

കരാർപ്രകാരം സെപ്റ്റംബർ ഒന്ന് മുതൽ ഫെബ്രുവരി ഒന്ന് വരെ കേരളത്തിന് ലഭിക്കേണ്ട ജലവിഹിതത്തിന്റെ 65 ശതമാനം മാത്രമാണ് തമിഴ്‌നാട് ഇതുവരെ നൽകിയത്. ബാക്കിയുള്ള വെള്ളത്തിന്റെ കാര്യത്തിലായിരുന്നു പ്രധാനമായും ചർച്ച നടന്നത്. നവംബർ ആദ്യം മുതൽ മാർച്ച് അവസാനം വരെ കരാർപ്രകാരം 4.3 ടി.എം.സി. വെള്ളം ലഭിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാൽ കുടിവെള്ള ആവശ്യങ്ങൾക്കായി 1.5 ടി.എം.സി. വെള്ളം മാത്രമേ നൽകാനാകൂ എന്ന നിലപാടിലാണ് തമിഴ്‌നാട്.

കരാർപ്രകാരം ഷോളയാർ അണക്കെട്ട് വഴി ചാലക്കുടിപ്പുഴയിലേക്ക് 12.3 ടി.എം.സി. വെള്ളവും പാലക്കാട് ചിറ്റൂർ മേഖലയിലേക്ക് 7.25 ടി.എം.സി. വെള്ളവും തമിഴ്‌നാട് നൽകണം. ഒരു ടി.എം.സി. എന്നാൽ 2,831 കോടി ലിറ്റർ വെള്ളമാണ്. കഴിഞ്ഞ വർഷം മുതൽ കേരളത്തിന് നൽകേണ്ട ജലവിഹിതത്തിൽ തമിഴ്‌നാട് ഗണ്യമായ കുറവ് വരുത്തുന്നുണ്ട്. ഷോളയാർ വൈദ്യുതിനിലയം നവീകരിച്ച് കേരളം വൈദ്യുതോത്പാദനം വർധിപ്പിച്ചതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

കരാർപ്രകാരം ലഭിച്ചിരുന്ന വെള്ളം ഉപയോഗിച്ച് കേരളം നേരത്തെ 23.3 കോടി യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചിരുന്നത്. 2020ൽ പവർഹൗസ് നവീകരിച്ചതോടെ ഉത്പാദനം 26.3 കോടി യൂണിറ്റായി ഉയർന്നു. എന്നാൽ പറമ്പിക്കുളം-ആളിയാർ കരാറിൽ വൈദ്യുതോത്പാദനത്തിന്റെ അളവിനെ നേരിട്ട് ജലവിഹിതമായി കണക്കാക്കുന്ന വ്യവസ്ഥയില്ല.

ഷോളയാറിൽനിന്ന് ലഭിക്കുന്ന 12.3 ടി.എം.സി. വെള്ളം കൃത്യമായി അളക്കാനുള്ള സംവിധാനമില്ലാത്തതിനാൽ വൈദ്യുതോത്പാദനത്തിന്റെ അടിസ്ഥാനത്തിൽ ജലത്തിന്റെ അളവ് കണക്കാക്കാമെന്നായിരുന്നു ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ധാരണ. ഇതനുസരിച്ച് 23.3 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചാൽ 12.3 ടി.എം.സി. വെള്ളം കേരളത്തിന് ലഭിച്ചതായി കണക്കാക്കും. എന്നാൽ പവർഹൗസ് നവീകരിച്ചതോടെ കുറഞ്ഞ അളവിലുള്ള വെള്ളം ഉപയോഗിച്ച് കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്ന കേരളത്തിന്റെ വാദം തമിഴ്‌നാട് അംഗീകരിക്കുന്നില്ല. ഇക്കാര്യത്തിൽ പുതിയ പഠനം വേണമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix