Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാജസ്ഥാനിൽ റെയിൽവേ പാതയിലെ ഐഇഡി സ്ഫോടനം; പാക് ഏജന്റുമാരുമായി ബന്ധമുള്ള യുവതിയടക്കം രണ്ടുപേർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശ്രീഗംഗാനഗർ: രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ റെയിൽവേ പാതയിലുണ്ടായ ഐഇഡി സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ. പഞ്ചാബിലെ ഗുർദാസ്പൂർ സ്വദേശികളായ മഹക്ദീപ് കൗർ (21), ദവീന്ദർ സിങ് (22) എന്നിവരെയാണ് രാജസ്ഥാൻ തീവ്രവാദ വിരുദ്ധ സേനയും ഗംഗാനഗർ പൊലീസും ചേർന്ന് പിടികൂടിയത്. നവംബർ മൂന്നിന് അനുപ്ഗഢ്-സൂറത്ഗഢ് റെയിൽവേ പാതയിലായിരുന്നു സ്ഫോടനം.

പിടിയിലായ മഹക്ദീപ് കൗറിന് ‘ചാച്ച’, ‘ഷാ’ എന്നീ പേരുകളിൽ അറിയപ്പെടുന്ന പാക് ഏജന്റുമാരുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന മഹക്ദീപിനെ പണം വാഗ്ദാനം ചെയ്താണ് പാക് ഏജന്റുമാർ സമീപിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. വിവാഹമോചിതയായ മഹക്ദീപ് നേരത്തെ ലഹരിക്കടത്ത് കേസിലും പ്രതിയായിരുന്നു.

സ്ഫോടനത്തിന് പിന്നാലെ പ്രതികൾക്ക് ഒളിത്താവളമൊരുക്കുകയും ബൈക്ക് സംഘടിപ്പിച്ചു നൽകുകയും സ്ഫോടനം നടത്തേണ്ട റെയിൽവേ പാത കാണിച്ചുകൊടുക്കുകയും ചെയ്തത് ഇവരാണെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നും രാജ്യസുരക്ഷ തകർക്കാൻ ലക്ഷ്യമിട്ടുള്ള അട്ടിമറി നീക്കമാണോയെന്നും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

സ്ഫോടനത്തിൽ റെയിൽവേ ട്രാക്കിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു. കോൺക്രീറ്റ് സ്ലീപ്പറുകൾ തകരുകയും രണ്ടര അടിയോളം ആഴത്തിൽ കുഴി രൂപപ്പെടുകയും ചെയ്തു. സ്ഫോടനത്തിന് അരമണിക്കൂർ മുമ്പ് അനുപ്ഗഢ്-സൂറത്ഗഢ് പാസഞ്ചർ ട്രെയിൻ ഇതുവഴി കടന്നുപോയിരുന്നു. ട്രെയിൻ കടന്നുപോയതിന് പിന്നാലെയുണ്ടായ സ്ഫോടനത്തിൽ തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix