Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലഹരിക്കേസിൽ അറസ്റ്റിലായ ഹൈദർ മധൂറുമായി ബന്ധമുണ്ടെന്ന പ്രചാരണം; നിയമനടപടിക്കൊരുങ്ങി കെ.ടി. ജലീൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ലഹരിക്കേസിൽ അറസ്റ്റിലായ വ്ലോഗർ ഹൈദർ മധൂറുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടിക്കൊരുങ്ങി സിപിഐഎം നേതാവ് കെ.ടി. ജലീൽ. മാനു പയ്യന്നൂർ, അഖിലേഷ് നാഥ് തുടങ്ങി പതിനഞ്ചോളം അക്കൗണ്ടുകളിൽ നിന്നാണ് താനും ഹൈദർ മധൂറും അടുത്ത സുഹൃത്തുക്കളാണെന്ന രീതിയിൽ പ്രചാരണം നടത്തിയതെന്ന് കെ.ടി. ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

പട്ടാമ്പി സ്വദേശികളും യൂത്ത് ലീഗ് പ്രവർത്തകരുമായ മുജീബ് അത്താണിക്കൽ, ടി.പി. ബഷീർ എന്നിവർ തനിക്കെതിരെ വ്യാജ പോസ്റ്റിട്ടതിന്റെ പേരിൽ ഇപ്പോൾ പ്രതിസന്ധിയിലാണെന്നും ജലീൽ പറഞ്ഞു. ഇന്നലെയും സുഹൃത്ത് മുഖേന ഇവർ ബന്ധപ്പെട്ടിരുന്നു. തെറ്റ് പറ്റിയെന്നും കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഇരുവരും അഭ്യർഥിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇവരോട് മാപ്പ് നൽകണോ അതോ നിയമപരമായി മുന്നോട്ടുപോകണോ എന്ന് ലീഗ് പ്രവർത്തകർ പറയട്ടെയെന്നും കെ.ടി. ജലീൽ പരിഹാസരൂപേണ കുറിച്ചു.

പ്രത്യക്ഷത്തിൽ ജോലിയോ ബിസിനസോ മറ്റ് വരുമാനമാർഗങ്ങളോ ഇല്ലാതെ ആഡംബര ജീവിതം നയിക്കുന്നവരുടെ എണ്ണം സമൂഹത്തിൽ വർധിച്ചുവരികയാണെന്നും ജലീൽ വിമർശിച്ചു. രാഷ്ട്രീയ പ്രവർത്തകർ, ചാരിറ്റി പ്രവർത്തകർ, വ്ലോഗർമാർ, ആത്മീയതയുടെ മറവിൽ പ്രവർത്തിക്കുന്നവർ തുടങ്ങി വിവിധ മേഖലകളിലുള്ള ഇത്തരക്കാരെ ജാഗ്രതയോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

അധാർമികമായ മാർഗങ്ങളിലൂടെയാണ് ഇവരിൽ പലരും പണം സമ്പാദിക്കുന്നതെന്നും ജലീൽ ആരോപിച്ചു. മയക്കുമരുന്ന് കച്ചവടം, രാസലഹരി വിൽപ്പന, വട്ടിപ്പലിശയ്ക്ക് പണം നൽകൽ, ബിസിനസിന്റെ പേരിൽ പണം വാങ്ങി വഞ്ചിക്കൽ, ഫണ്ട് തട്ടിപ്പ്, ഭീമമായ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടൽ തുടങ്ങിയവയാണ് ഇത്തരം ആളുകളുടെ രീതികളെന്നും അദ്ദേഹം കുറിച്ചു.

ഇത്തരക്കാർ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാക്കളായാലും പി.കെ. ഫിറോസ് എംഎൽഎയുടെ സഹോദരനായാലും ഹൈദർ മധൂറായാലും ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ.ടി. ജലീൽ ആവശ്യപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix