Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നിലമ്പൂരിൽ 9.95 ലക്ഷം രൂപ കവർന്ന സംഭവം; മൂന്നുപേർ പോലീസ് കസ്റ്റഡിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: നിലമ്പൂരിൽ ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം രൂപ കവർന്ന സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടത്തിയ പ്രതികളുമായി ബന്ധമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ വലിയ ദുരൂഹതകളുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. സ്വർണക്കവർച്ചയ്ക്ക് സമാനമായ രീതിയിൽ ആസൂത്രണം ചെയ്ത് നടത്തിയ കവർച്ചയാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

തിങ്കളാഴ്ച ഉച്ചയോടെയാണ് നിലമ്പൂർ ടൗണിൽ സംഭവം നടന്നത്. അമരമ്പലം കിഴക്കേപാലമഠത്തിൽ കുമ്മാളി ഫിറോസ് (36) ആണ് ആക്രമണത്തിനിരയായത്. ആശുപത്രി റോഡിലെ ബാങ്ക് ഓഫ് ബറോഡയിൽനിന്ന് സ്വന്തം അക്കൗണ്ടിലുള്ള 9.95 ലക്ഷം രൂപ പിൻവലിച്ച് കവറിലാക്കി പുറത്തിറങ്ങിയതായിരുന്നു ഫിറോസ്.

റോഡ് മുറിച്ചുകടന്ന് പഴയ ട്രഷറി കെട്ടിടത്തിലേക്ക് കയറിയ ഫിറോസ്, അവിടെനിന്ന് താഴത്തെ നിലയിലൂടെ കെ.എൻ.ജി റോഡിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. നേരത്തേ സ്ഥലത്ത് കാത്തുനിന്ന നാലുപേർ ഫിറോസിനെ ആക്രമിക്കുകയായിരുന്നു. പിടിവലിക്കിടെ പണം തട്ടിയെടുത്ത ഒരാൾ ബൈക്കിൽ രക്ഷപ്പെട്ടു. ഇതിനിടെ ഫിറോസിന്റെ ഷർട്ട് കീറിപ്പോയി. അക്രമികളുടെ കൈവശമുണ്ടായിരുന്ന കത്തി ഫിറോസിന് ലഭിച്ചതോടെ അത് വീശി പ്രതിരോധിക്കാൻ ശ്രമിച്ചു. ഇതോടെ മറ്റ് മൂന്നുപേരും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

സംഭവത്തിന്റെ നാടകീയമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പട്ടാപ്പകൽ വഴിയിൽ കാത്തുനിന്ന് ആക്രമണം നടത്തുന്നതും പണം തട്ടിയെടുക്കുന്നതും ഫിറോസ് കത്തി വീശി പ്രതിരോധിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്. വഴിയാത്രക്കാരിൽ ആരോ പകർത്തിയതെന്നാണ് പോലീസിന്റെ നിഗമനം. പുറത്തുവന്ന ദൃശ്യങ്ങളും സംഭവത്തിലെ മറ്റ് സാഹചര്യങ്ങളും പരിശോധിച്ചുവരികയാണ്.

പണം നഷ്ടപ്പെട്ട ഫിറോസിനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പോലീസിന്റെ വെളിപ്പെടുത്തൽ. നിലവിൽ കസ്റ്റഡിയിലുള്ള മൂന്നുപേർക്ക് കവർച്ചയിലുള്ള പങ്ക് എന്താണെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കവർച്ച നടത്തിയ പ്രധാന പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവർ പിടിയിലാകുന്നതോടെ സംഭവത്തിലെ കൂടുതൽ ദുരൂഹതകൾ നീങ്ങുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix