Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പിഎം ശ്രീയിൽ ഒപ്പിട്ടത് അബദ്ധമല്ല; ടി.പി. രാമകൃഷ്ണന്റെ വാദം തള്ളി വി. ശിവൻകുട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് അബദ്ധമായിരുന്നുവെന്ന സിപിഐയുടെയും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണന്റെയും പ്രസ്താവന തള്ളി മുൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അബദ്ധം സംഭവിച്ചുവെന്ന് പറയുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം.

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടേണ്ടി വന്ന സാഹചര്യം നേരത്തെ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിലെ നിലപാട് പലതവണ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ട് കേരളത്തിന് ലഭിക്കാത്ത സാഹചര്യം നിലനിന്നിരുന്നു. ഇതിനെ തുടർന്നാണ് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നും ശിവൻകുട്ടി വിശദീകരിച്ചു.

ധാരണാപത്രത്തിൽ ഒപ്പിടുന്നതിന് മുമ്പ് ആവശ്യമായ കൂടിയാലോചനകൾ നടത്തിയില്ലെന്നത് ശരിയാണെന്നും അദ്ദേഹം സമ്മതിച്ചു. എന്നാൽ പദ്ധതിയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയ ശേഷമാണ് അതിൽനിന്ന് പിന്മാറാൻ തീരുമാനിച്ചതെന്നും ശിവൻകുട്ടി വ്യക്തമാക്കി. പദ്ധതിയിൽ അബദ്ധത്തിൽ ഒപ്പിട്ടതാണെന്ന വാദം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix