ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതിയിളവ് നൽകിയിട്ടും ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ കമ്പനികൾ തയ്യാറായോ എന്ന ചോദ്യം വ്യവസായ പ്രമുഖരോട് ഉന്നയിച്ചു. കോർപറേറ്റ് നികുതി 30 ശതമാനത്തിൽനിന്ന് 22 ശതമാനമായി കുറച്ചിട്ടും അതിന്റെ നേട്ടം ജീവനക്കാരിലേക്ക് എത്തിയോ എന്നതാണ് പ്രധാന ചർച്ച. മോദിയുടെ വിമർശനത്തെ പിന്തുണയ്ക്കുന്നതാണ് പുറത്തുവരുന്ന കണക്കുകൾ..


