Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘IIT വിദ്യാർത്ഥികളെപ്പോലെ ITI വിദ്യാർഥികൾക്കും തുല്യ ആദരവ് നൽകണം’: മോദി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്‌നൗ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കകൾക്കിടെ നൈപുണ്യവും പ്രായോഗിക പരിചയവുമുള്ള തൊഴിലാളികൾക്ക് ഭാവിയിൽ കൂടുതൽ പ്രാധാന്യവും ആദരവും ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേവലം സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവരേക്കാൾ തൊഴിൽ നൈപുണ്യമുള്ളവർക്കായിരിക്കും വരുംകാലത്ത് കൂടുതൽ അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൗവിൽ നടന്ന അഞ്ചാമത് ദേശീയ നൈപുണ്യ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

എഐയെക്കുറിച്ച് ലോകമെമ്പാടും വലിയ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ കൈത്തൊഴിലും പ്രായോഗിക നൈപുണ്യവുമുള്ള ഒരാളുടെ ഉപജീവനമാർഗം ഇല്ലാതാക്കാൻ ആർക്കും കഴിയില്ലെന്ന് മോദി പറഞ്ഞു. കാലത്തിനനുസരിച്ച് തൊഴിൽ മേഖല മാറുകയാണ്. ഈ സാഹചര്യത്തിൽ നൈപുണ്യ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഐടി വിദ്യാർഥികൾക്ക് സമൂഹത്തിൽ ലഭിക്കുന്ന അതേ ആദരവ് ഐടിഐ വിദ്യാർഥികൾക്കും ലഭിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വൻകിട കമ്പനികളിൽ സർട്ടിഫിക്കറ്റുകളുള്ള രണ്ടോ മൂന്നോ പേർ മാത്രമായിരിക്കാം ഉണ്ടാകുക. എന്നാൽ കമ്പനിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ 200 മുതൽ 300 വരെ ഐടിഐ പരിശീലനം നേടിയ തൊഴിലാളികൾ ആവശ്യമാണ്. ഐഐടിയായാലും ഐടിഐ ആയാലും വിദ്യാർഥികൾ രാജ്യത്തിന്റെ സമ്പത്തും കരുത്തും ഭാവിയുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ പരമ്പരാഗത നൈപുണ്യ മേഖലയെ വിദേശ അധിനിവേശ ശക്തികൾ തകർത്തുവെന്നും മോദി ആരോപിച്ചു. ഇന്ത്യൻ കരകൗശല വിദഗ്ധരുടെ കഴിവുകളെ ഭയന്ന അധിനിവേശക്കാർ അവരുടെ നൈപുണ്യത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു. ശിൽപികളുടെയും കരകൗശല വിദഗ്ധരുടെയും വിരലുകൾ മുറിച്ചുമാറ്റിയതടക്കമുള്ള നടപടികളിലൂടെ പരമ്പരാഗത തൊഴിൽ മേഖലകളെ തകർക്കുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ് ഭരണാധികാരി തോമസ് ബാബിങ്ടൺ മെക്കാളെ ഇന്ത്യയിൽ നടപ്പാക്കിയ വിദ്യാഭ്യാസ സമ്പ്രദായം നൈപുണ്യാധിഷ്ഠിത വിദ്യാഭ്യാസത്തെ പിന്നോട്ടടിച്ചെന്നും മോദി വിമർശിച്ചു. വിദ്യാഭ്യാസം ക്ലർക്കുമാരെ സൃഷ്ടിക്കുന്ന സംവിധാനമായി മാറി. സ്വാതന്ത്ര്യത്തിന് ശേഷവും ക്ലറിക്കൽ ജോലികൾക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചപ്പോൾ പരമ്പരാഗത കരകൗശല മേഖലകളും നൈപുണ്യ വികസനവും അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രി ജയന്ത് ചൗധരി, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പാഠക് തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.

എഐയുടെ വളർച്ച തൊഴിൽ മേഖലയിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ പ്രായോഗിക പരിശീലനത്തിനും തൊഴിൽ നൈപുണ്യത്തിനും കൂടുതൽ പ്രാധാന്യം നൽകണമെന്ന സന്ദേശമാണ് പ്രധാനമന്ത്രി ചടങ്ങിലൂടെ മുന്നോട്ടുവെച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix