ന്യൂഡല്‍ഹി: കാറുകള്‍ക്ക് വീണ്ടും വില കൂട്ടി മാരുതി സുസുക്കി. നവംബര്‍ 22 മുതല്‍ വില വര്‍ധന നിലവില്‍ വരും. ശരാശരി 0.31 ശതമാനം വര്‍ധനയാണ് മാരുതി വിലയില്‍ വരുത്തിയിരിക്കുന്നത്. കാര്‍ വാങ്ങുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലാണ് വില വര്‍ധനയെന്ന് മാരുതി അറിയിച്ചു.
ഇതിന് മുമ്പ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് തവണ മാരുതി കാറുകളുടെ വില ഉയര്‍ത്തിയിരുന്നു. ഒരു ശതമാനത്തിലേറെ വര്‍ധനയാണ് മാരുതി വരുത്തിയത്. ഇന്‍പുട്ട് കോസ്റ്റിലുള്ള വര്‍ധനയാണ് കാറുകളുടെ വില ഉയരാനുള്ള പ്രധാനകാരണങ്ങളിലൊന്ന്. കമ്പനിയുടെ ലാഭത്തെ ഉള്‍പ്പടെ വില വര്‍ധനവ് ബാധിക്കാന്‍ തുടങ്ങിയതോടെയാണ് ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഭാരം നല്കാന് നിര്‍ബന്ധിതമായതെന്ന് മാരുതി സുസുക്കി അറിയിച്ചു. 2026 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള രണ്ടാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 26.36 ശതമാനം കുറഞ്ഞ് 2,466.1 കോടി രൂപയിലെത്തി.


