Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുവൈത്തിൽ ഫ്ലാറ്റ് വാടക കുതിച്ചുയരുന്നു; ഒരു വർഷത്തിനിടെ വർധന 30 ശതമാനം വരെ, പ്രവാസികൾ ആശങ്കയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളികൾക്കായുള്ള താമസസൗകര്യങ്ങളുടെ ആവശ്യം വർധിച്ചതോടെ ഫ്ലാറ്റ് വാടകയിലും നിക്ഷേപ കെട്ടിടങ്ങളുടെ വിലയിലും വൻ വർധന. പ്രത്യേകിച്ച് മഹ്ബൂല, മംഗഫ്, ഫിന്താസ്, ഫഹാഹീൽ തുടങ്ങിയ തെക്കൻ മേഖലകളിലാണ് വാടക കുത്തനെ ഉയർന്നിരിക്കുന്നത്. ചില പ്രദേശങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഫ്ലാറ്റ് വാടകയിൽ 25 മുതൽ 30 ശതമാനം വരെ വർധനയുണ്ടായതായി റിയൽ എസ്റ്റേറ്റ് രംഗത്തെ വിദഗ്ധർ വ്യക്തമാക്കി.

ജലീബ് അൽ ഷുയൂഖിൽനിന്ന് തൊഴിലാളികളെ മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതും പുതിയ സർക്കാർ പദ്ധതികൾക്കായി വിദേശത്തുനിന്ന് കൂടുതൽ തൊഴിലാളികൾ എത്തുന്നതുമാണ് താമസസൗകര്യങ്ങളുടെ ആവശ്യം ഉയരാൻ പ്രധാന കാരണം. ആവശ്യത്തിന് ഫ്ലാറ്റുകളും താമസകെട്ടിടങ്ങളും ലഭ്യമല്ലാത്തതാണ് വാടകയും കെട്ടിടങ്ങളുടെ വിലയും വർധിക്കാൻ ഇടയാക്കുന്നത്.

റിയൽ എസ്റ്റേറ്റ് യൂണിയൻ മേധാവി ഇബ്രാഹിം അൽ അവാദിയുടെ കണക്കുകൾ പ്രകാരം, 2026 ജനുവരി മുതൽ നവംബർ 9 വരെ കുവൈത്തിലെ നിക്ഷേപ റിയൽ എസ്റ്റേറ്റ് മേഖലയിൽ 438 ഇടപാടുകളിലായി 77.43 കോടി കുവൈത്ത് ദിനാറിന്റെ വ്യാപാരം നടന്നു.

രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങളിലും മേഖലയിലെ രാഷ്ട്രീയ സംഭവവികാസങ്ങളിലും മാറ്റങ്ങളുണ്ടായിട്ടും നിക്ഷേപ റിയൽ എസ്റ്റേറ്റ് മേഖലയിൽ ശക്തമായ വ്യാപാരം തുടരുകയാണ്. പുതിയ അടിസ്ഥാനസൗകര്യ വികസന പദ്ധതികളും സർക്കാർ നിർമാണ പ്രവർത്തനങ്ങളും ഏറ്റെടുത്ത കമ്പനികൾ തൊഴിലാളികൾക്കായി താമസസൗകര്യങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നതും ആവശ്യക്കാർ വർധിക്കാൻ കാരണമായതായി അൽ അവാദി ചൂണ്ടിക്കാട്ടി.

ജലീബ് അൽ ഷുയൂഖിൽ സർക്കാർ നടപടികൾ ശക്തമായതോടെ നിരവധി തൊഴിലാളികൾ മഹ്ബൂല, മംഗഫ്, ഫഹാഹീൽ, ഫിന്താസ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് താമസം മാറിയിട്ടുണ്ട്. ഇതോടെ ഈ മേഖലകളിലെ ഫ്ലാറ്റുകൾക്ക് ആവശ്യക്കാർ വർധിച്ചു.

റിയൽ എസ്റ്റേറ്റ് വിദഗ്ധൻ സുലൈമാൻ അൽ ദുലൈജാന്റെ വിലയിരുത്തൽ പ്രകാരം മഹ്ബൂലയിലെയും മംഗഫിലെയും ചില ബ്ലോക്കുകളിൽ നേരത്തെ 250 കുവൈത്ത് ദിനാറായിരുന്ന ഫ്ലാറ്റ് വാടക ഇപ്പോൾ 300 മുതൽ 330 ദിനാർ വരെയായി ഉയർന്നു.

തൊഴിലാളികളുടെ താമസാവശ്യം വർധിക്കുന്നതിനൊപ്പം ലഭ്യമായ താമസസൗകര്യങ്ങളുടെ കുറവും തുടരുന്നതിനാൽ കുവൈത്തിലെ വാടക വിപണിയിൽ സമ്മർദം ശക്തമാകുകയാണ്. വരും ദിവസങ്ങളിലും തെക്കൻ മേഖലകളിലെ താമസസൗകര്യങ്ങൾക്ക് ആവശ്യക്കാർ ഉയർന്ന നിലയിൽ തുടരാനാണ് സാധ്യത.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix