Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പറമ്പിക്കുളം– ആളിയാർ കരാർ പ്രകാരം വെള്ളം നൽകണം; 27ന് പാലക്കാട്ടെ വിവിധ പ്രദേശങ്ങളിൽ ഹർത്താൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പറമ്പിക്കുളം– ആളിയാർ പദ്ധതി കരാർ പ്രകാരം കേരളത്തിന് ആവശ്യമായ വെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 27ന് ഹർത്താലിന് ആഹ്വാനം ചെയ്തു. എൽഡിഎഫിന്റെ നേതൃത്വത്തിൽ ചേർന്ന കർഷകരുടെ യോഗത്തിലാണ് തീരുമാനം. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

പറമ്പിക്കുളം, ആളിയാർ ഗ്രൂപ്പ് ഡാമുകളിലായി ഉപയോഗിക്കാൻ കഴിയുന്ന 14 ടിഎംസിയിലധികം വെള്ളമുണ്ടെന്നാണ് കർഷകരുടെ വാദം. കേരളത്തിലും തമിഴ്നാട്ടിലും മഴ കുറവായതിനാൽ ഡാമുകളിൽ വെള്ളമില്ലെന്നും അതുകൊണ്ടാണ് വെള്ളം നൽകാൻ കഴിയാത്തതെന്നുമുള്ള പ്രചാരണം തെറ്റാണെന്നും യോഗം ആരോപിച്ചു.

ആവശ്യത്തിന് വെള്ളമുണ്ടായിട്ടും കേരളത്തിന് ലഭ്യമാക്കാൻ കഴിയാത്തത് ഭരണകൂടത്തിന്റെ വീഴ്ചയാണെന്നാണ് കർഷകരുടെ ആരോപണം. നേരത്തെ വിവിധ കർഷക സംഘടനകൾ പ്രതിഷേധങ്ങൾ നടത്തിയെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നും യോഗം കുറ്റപ്പെടുത്തി.

രണ്ടാംവിള കൃഷിക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കണമെന്നും അതിന് കഴിഞ്ഞില്ലെങ്കിൽ കർഷകർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. കേരളത്തിന്റെയും തമിഴ്നാടിന്റെയും ശ്രദ്ധയിൽ വിഷയം എത്തിക്കാനാണ് ഹർത്താൽ നടത്തുന്നതെന്ന് കർഷക നേതാക്കൾ അറിയിച്ചു.

ചിറ്റൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മുതലമട, കൊല്ലങ്കോട്, പല്ലശ്ശന, വടവന്നൂർ, പുതുനഗരം, കൊടുവായൂർ പഞ്ചായത്തുകളിലുമാണ് ഹർത്താൽ. മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടി യോഗം ഉദ്ഘാടനം ചെയ്തു. വി. മുരുകദാസ് ചെയർമാനും ഇ.എൻ. സുരേഷ്ബാബു കൺവീനറുമായി ഹർത്താൽ നടത്തുന്നതിനുള്ള സംഘാടക സമിതിയും രൂപീകരിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix